Ticker

6/recent/ticker-posts

ഓൺലൈൻ ജോലി തട്ടിപ്പിൽ കുടുങ്ങിയ യുവാവിന്റെ 22 ലക്ഷം പോയി

ചിറ്റാരിക്കാൽ: ഓൺലൈൻ സൈറ്റിലെ പരസ്യത്തിൽ കാണപ്പെട്ട ജോലി വാഗ്ദാന കുരുക്കിൽപ്പെട്ട യുവാവിന്റെ ഇരുപത്തി രണ്ട് ലക്ഷംരൂപ നഷ്ടമായി. സംഭവത്തിൽ
രണ്ടു പേർക്കെതിരെകേ സെടുത്തു.ചിറ്റാരിക്കാൽ പാലാവയൽ സ്വദേശി ചക്കാലക്കാൽ ഹൗസിൽ ജോജോ ജോസഫിന്റെ 31 പണമാണ് നഷ്ടമായത്. ഫോൺ നമ്പർ ഉടമകളായ വാമിക, സൗര്യ എ ന്നിവർക്കെതിരെ ചിറ്റാരിക്കാൽ
പൊലീസ് കേസെടുത്തു. ഓൺലൈൻ സൈറ്റിൽ കാണപ്പെട്ട ഫ്ളൈറ്റ് നെറ്റ് വ ർക്ക് എന്ന സൈറ്റിൽ കഴിഞ്ഞ
വർഷം നവംബർ ആറിനും ഈ മാസം മുപ്പതിനുമിടയിലുള്ള ദിവസങ്ങളിൽ ജോലി വാഗ്ദാനത്തെ തുടർന്ന് പല തവണകളായി പരാതിക്കാരൻ പ്രതികൾക്ക് ഇരു പത്തിരണ്ട് ലക്ഷം രൂപ അയച്ചു കൊടുക്കുകയും പിന്നീട് ജോലി യോകൊടുത്ത പണമോതിരിച്ചു നൽകാതെ വഞ്ചിച്ചുവെന്ന പരാ തിയിലാണ് കേസെടുത്തത്.
Reactions

Post a Comment

0 Comments