Ticker

6/recent/ticker-posts

സിവിൽ പൊലീസ് റാങ്ക് ലിസ്റ്റ് കൂട്ടായ്മ ഉപവാസ സമരം നടത്തി

കാഞ്ഞങ്ങാട്: കാലാവധി അവസാനിക്കുന്ന സിവില്‍ 
പൊലീസ് റാങ്ക് ലിസ്റ്റിലുള്ള ആളുകളെ ഉടന്‍ നിയമനം നടത്തണമെന്ന് ആവശ്യപെട്ട്സിവില്‍ 
പൊലീസ് റാങ്ക് ലിസ്റ്റ് കൂട്ടായ്മ ഉപവാസ സമരം നടത്തി.
13,975 ആളുകളടങ്ങിയ ലിസ്റ്റില്‍ ആകെ നിയമനം നടന്നത് 3909 മാത്രമാണ്. കാലാവധി രണ്ടുമാസം മാത്രം ബാക്കി നില്‍ക്കെ എത്രയും പെട്ടെന്ന് നിയമനം നടപ്പിലാക്കുക, അവശ്യ സര്‍വ്വീസായ 
പൊലീസ് സേനയിലുള്ള മുഴുവന്‍ ഒഴിവുകളും നികത്തുക, ഫയലുകള്‍ കെട്ടിക്കിടക്കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഓള്‍ കേരള സിവില്‍ 
പൊലീസ് റാങ്ക് ഹോള്‍ഡേഴ്‌സ് കൂട്ടായ്മ (സി.പി.ഒ) ജില്ലാ കമ്മിറ്റി കാഞ്ഞങ്ങാട് 
താലൂക്കാഫീസിന് മുന്നില്‍ നടത്തിയ സമരം മനുഷ്യാവകാശ പ്രവര്‍ത്തകനും ഗാന്ധിയനുമായ ഡോ. ടി .എന്‍ . സുരേന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. പ്രസിദ് പ്രമോദ് അധ്യക്ഷത വഹിച്ചു. കെ .നിഖില്‍, ടി. വി. ശ്രീഹരി, കെ. വി .അക്ഷയ്, പി. വി. രജീഷ് സംസാരിച്ചു. പി.വി . അരുണ്‍കുമാര്‍ സ്വാഗതം പറഞ്ഞു.
Reactions

Post a Comment

0 Comments