പയ്യന്നൂർ.വീട്ടുപറമ്പിലെമാലിന്യ കൂമ്പാരത്തിന് തീയിടുന്നതിനിടെ അബദ്ധത്തിൽ വസ്ത്രത്തിൽ തീ പടർന്ന് ഗുരുതരമായി പൊള്ളലേറ്റ വീട്ടമ്മ ചികിത്സക്കിടെ മരിച്ചു.
മഹാദേവ ഗ്രാമത്തിലെ പടിഞ്ഞാറെ കണ്ടമ്മത്ത് കാർത്യായനി അമ്മ 81 ആണ് മരിച്ചത്.ഇന്ന് പുലർച്ചെകോഴിക്കോട് മിംസ് ആശുപത്രിയിലാണ് മരണം. ഇക്കഴിഞ്ഞ 17 ന് വൈകുന്നേരമായിരുന്നു സംഭവം.ഗുരുതരമായി പൊള്ളലേറ്റ വീട്ടമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
മക്കൾ: വിജയകുമാർ പി.കെ.(റിട്ട. ഇൻകം ടാക്സ് ), രാധ. പി.കെ, സതി. പി.കെ., ലത.പി.കെ.
മരുമക്കൾ: രഞ്ജിനി. വി.ടി.വി., വിശ്വനാഥൻ, വി.കെ.രാമകൃഷ്ണൻ പരേതനായ പ്രഫുല്ല ചന്ദ്രൻ .
0 Comments