പരപ്പ :മൂന്ന് ആടുകളെ തെരുവ് നായക്കൂട്ടം കടിച്ച് കൊന്നു. ഇടത്തോട്
പായാളം ഉപ്പാട്ടിമൂലയിലെ
ശ്വാമളയുടെ ആടുകളെയാണ് കൊന്നത്.
ഒരാടിനെ കടിച്ച് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
ഇന്ന് വൈകീട്ടാണ് സംഭവം.
പേവിഷബാധയുള്ള നായ്ക്കൾ ആണെന്ന് നാട്ടുകാർ സംശയിക്കുന്നു. ഈ പ്രദേശങ്ങളിൽ ദിവസങ്ങളായി
വളർത്ത് മൃഗങ്ങൾക്ക് കടിയേൽക്കുന്നുണ്ട്.
വഴിയാത്രക്കാർക്കും കുട്ടികൾക്കും തെരുവ് നായ്ക്കൾ ഭീഷണിയായി.
തെരുവ് നായകളുടെ അക്രമണം ജനങ്ങളെ ഭീതിയിലാഴ്ത്തുന്നുണ്ട്.
കുട്ടികൾ ഉൾപ്പെടെയുള്ള ആളുകൾക്ക് പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യമാണ്.
0 Comments