കാഞ്ഞങ്ങാട് : ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി കാസർകോട് ജില്ലയിലെ പൊലീസ് ഇൻസ്പെക്ടർമാർക്കും എസ്.ഐ മാർക്കും സ്ഥലം മാറ്റം. ജില്ലയിൽ മൂന്ന് വർഷം ജോലി പൂർത്തിയാക്കിയവർക്കും കാസർകോട് ജില്ലക്കാരായ ഉദ്യോഗസ്ഥർക്കാണ് സ്ഥലം മാറ്റം. സ്ഥലം മാറ്റലിസ്റ്റ് ഇന്ന് പുറത്ത് വന്നു. കണ്ണൂർ, കോഴിക്കോട്, വയനാട് ഉൾപ്പെടെയുള്ള ജില്ലകളിലേക്കാണ് മാറ്റം. പകരം ഈ ജില്ലകളിൽ നിന്നുമുള്ള ഉദ്യോഗസ്ഥരെ കാസർകോട് ജില്ലയിലേക്ക് നിയമിച്ചിട്ടുണ്ട്. ഡി.വൈ.എസ്.പി. റാങ്കിലുള്ള വരെ കഴിഞ്ഞ ദിവസം സ്ഥലം മാറ്റിയിരുന്നു.
0 Comments