സ്വന്തം ലേഖകൻ
കാഞ്ഞങ്ങാട് :വിവാഹ ആഭാസങ്ങൾക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി കൊവ്വൽപ്പളളി ജമാഅത്ത് കമ്മിറ്റി. വിവാഹ ചടങ്ങുകളോട് അനുബന്ധിച്ചു നടക്കുന്ന ആഭാസ പ്രകടനങ്ങൾക്ക് മുക്കുകയറിടാനാണ് കമ്മിറ്റിയുടെ തീരുമാനം . ചടങ്ങുകൾ നടക്കുന്ന വീടിൻ്റെ പരിസരവാസികൾക്കും പൊതുജനങ്ങൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന ഘോഷയാത്ര ആഭാസ നൃത്തം ,വെടിക്കെട്ട്,ബാൻഡ് വാദ്യം, പഞ്ചവാദ്യം എന്നിവ ജമാഅത് പരിധിയിൽ അനുവദിക്കേണ്ടതില്ലെന്നാണ് കമ്മിറ്റിയുടെ തീരുമാനം .
കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പരിധിയിൽ ആദ്യമായാണ് ഒരു ജമാഅത്ത് ഇത്തരത്തിലൊരു തീരുമാനം എടുക്കുന്നത്. വിവാഹത്തിൻ്റെ പേരിൽ നടക്കുന്ന അനിസ്ലാമിക പ്രവർത്തികൾ അതിരുകടക്കുന്നത് പതിവായ
തോടെയാണ് വിവാഹച്ചടങ്ങുകൾക്ക് പെരുമാറ്റച്ചട്ടവുമായി കൊവ്വൽപ്പള്ളി ജമാഅത്ത് കമ്മിറ്റി രംഗത്തെത്തിയത്. ഇത് പരക്കെ സ്വാഗതം ചെയ്യപ്പെടുന്നുണ്ട് . ഇനി മുതൽ
മഹല്ല് പരിധിയിൽ നടക്കുന്ന വിവാഹ ചടങ്ങുകൾ പെരുമാറ്റ ചട്ടം പാലിക്കണ
മെന്ന്
ജമാഅത്തിന്റെ തീരുമാനം അംഗങ്ങൾ അംഗീകരിക്കുകയായിരുന്നു. വിവാഹ ചടങ്ങുകൾക്ക് മുന്നോടിയായി ജമാഅത് നിർദേശിക്കുന്ന പെരുമാറ്റ ചട്ടങ്ങൾ അടങ്ങിയ കരാറിൽ മഹല്ല് കുടുംബങ്ങൾ ഒപ്പിട്ട് നൽകേണ്ടി വരും.
വരനെയോ വധുവിനെയോ,ആന, കുതിര, ഒട്ടകം മുതലായ മൃഗങ്ങളുടെ പുറത്ത് ആനയിക്കരുതെന്നു ജമാഅത്ത് നിർദ്ദേശിച്ചിട്ടുണ്ട്.
രാത്രി വരനോടൊപ്പം വധുഗൃഹത്തിലേക്കു വരുന്നവരുടെ എണ്ണം പരമാവധി കുറയ്ക്കണം . ആർഭാട ഘോഷയാത്രകൾ, ആഭാസ നൃത്തങ്ങൾ, വാദ്യമേളങ്ങൾ എന്നിവ വിവാഹ ചടങ്ങുകളിൽ ഉണ്ടാകില്ലെന്ന
നിബന്ധനകൾ അംഗീകരിക്കുന്ന വിവാഹ ചടങ്ങുകൾ മാത്രംരജിസ്റ്റർ ചെയ്‌തു കൊടുത്താൽമതിയെന്നാണ് ജമാഅത്തിന്റെ തീരുമാനം.
കരാർ പ്രകാരമുള്ള ഉറപ്പുകൾ ലംഘിച്ചാൽ മറ്റ് നടപടിയുണ്ടാകു
മെന്ന്
ജമാഅത് മുന്നറിയിപ്പ് നൽകുന്നു. വിവാഹ ആഭാസങ്ങൾ പരക്കെ വിമർശന വിഷയമായതോടെയാണ്
നിയന്ത്രിക്കാൻ കൊവ്വൽപ്പളളി ജമാഅത് രംഗത്ത് വന്നത്.
ജമാഅത്ത് കമ്മിറ്റി യോഗത്തിൽ പ്രസിഡൻ്റ് മുഹമ്മദ് നയിഫ് അധ്യക്ഷത വഹിച്ചു. ,വൈസ്പ്രസിഡൻറുമാരായ എൻ. എ. അഷറഫ്,പി .എ .മുനീർ, എസ്. കെ. ജബ്ബാർ, സൽമാൻ, സിറാജ് ഹിമമി ,കെ. സിദ്ദിഖ്,സഫാദ് സംബന്ധിച്ചു. ജമാഅത് സെക്രട്ടറി,എം.എ .ഷെഫീഖ് കൊവ്വൽപ്പളളി സ്വാഗതവും ട്രഷറർ കെ .പി .മുഹമ്മദ് നന്ദി പറഞ്ഞു.
0 Comments