Ticker

6/recent/ticker-posts

മോഷ്ടാവിന് ഇഷ്ടം ചോക്ലേറ്റ് കാഞ്ഞങ്ങാട്ട് കട കുത്തി തുറന്ന് അര ലക്ഷത്തിന്റെ മിഠായി കവർന്നു

കാഞ്ഞങ്ങാട്: കടയിൽ നിറയെ മറ്റ് സാധനങ്ങൾ ഉണ്ടായിരുന്നെങ്കിലുംമോഷ്ടാവിന് പ്രിയം ചോക്ലേറ്റിനോട്. കാഞ്ഞങ്ങാട് നഗരത്തിൽ
കട കുത്തി തുറന്ന് പണവും അര ലക്ഷ
ത്തോളം രൂപയുടെ മിഠായി സാമഗ്രികളും കവർന്നു. കോട്ടച്ചേരിയിലെ മൊണാർക്ക് എന്റർപ്രൈസസിൻ്റെ ഷട്ടർ പൂട്ട് തകർത്താണ് 
മോഷണം. 1680 രൂപയും 42430 രൂപയുടെ ചോക്ലേറ്റുമാണ് കവർന്നത്.സ്ഥാപന ഉടമ അബ്ദുൽ ഖയ്യൂമിന്റെ പരാതിയിൽ 
ഹോസ്ദുർഗ് പൊലിസ് കേസെടുത്തു.
Reactions

Post a Comment

0 Comments