Ticker

6/recent/ticker-posts

വീടിന് നേരെ അക്രമം വധശ്രമത്തിൽ നിന്നും 16 കാരി രക്ഷപ്പെട്ടു

കാഞ്ഞങ്ങാട്: വീട്ടിൽ അതിക്രമിച്ച് കടന്ന നാലംഗ സംഘം വാഹനങ്ങളുടെ ഗ്ലാസുകളും വീടിൻ്റെ ജനൽ ഗ്ലാസുകളും തകർത്തു. കുണിയ ചെരുമ്പയിലെ പരയങ്ങാനം ബഷീറിൻ്റെ വീടിനു നേരെയാണ് ആക്രമണം. ഇന്നലെ പുലർച്ചെ രണ്ടിനാണ് സംഭവം. ബഷീറിന്റെ 16 വയസുള്ള മകൾ  ജനലിന് സമീപമാണ് കിടന്നിരുന്നത്.തകർന്ന ജനൽ ഗ്ലാസുകൾ ദേഹത്ത് വീഴാതെ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ഗ്ലാസുകൾ കഴുത്തിന് വീഴുന്നതാണ് ഒഴിവായത്. വീട്ടുമുറ്റത്ത് നിർത്തിയിട്ട കാറിന്റെയും പിക്കപ്പ് വാനിൻ്റേയും ഗ്ലാസാണ് തകർത്തത്. പെൺ കുട്ടിയുടെ പരാതിയിൽ കുണിയയിലെ ജാഫർ എന്ന ജപ്പു ഉൾപ്പെടെ കണ്ടാലറിയാവുന്ന നാല് പേർക്കെതിരെ ബേക്കൽ പാെലിസ് കേസെടുത്തു.
Reactions

Post a Comment

0 Comments