കാഞ്ഞങ്ങാട്: സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ യുവതിപോസ്റ്റ് ചെയ്ത വീഡിയോകളും ഫോട്ടോകളും മോർഫ് ചെയ്തു അപമാനിക്കാൻ ശ്രമിച്ചതിന് മേൽപ്പറമ്പ് പോലീസ് കേസെടുത്തു.കഴിഞ്ഞ ദിവസമാണ് സംഭവം.പരാതിക്കാരിയുടെ ഫോട്ടോ ഉൾപ്പെടെ ഉപയോഗിച്ച്
സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ചതിനാണ് കേസ്.യുവതിയുടെ പരാതിയിൽ അപമാനിച്ചതിനും ഐ.ടി ആക്ട് പ്രകാരവും മേൽപ്പറമ്പ്
പൊലീസ് കേസെടുത്തു. മൊബൈൽ ഫോൺ നമ്പറും പോസ്റ്റ് ചെയ്ത വീഡിയോകളും ഇൻസ്പെക്ടർ ടി. ഉത്തമ ദാസിന്റെ നേതൃത്വത്തിൽ പരിശോധിച്ചു വരികയാണ്.
0 Comments