കാഞ്ഞങ്ങാട് : ഉറ്റവർ അടുത്തില്ലാതെ അനാഥരാക്കപ്പെട്ട മൃതദേഹങ്ങളോട് അനുകമ്പ കാട്ടി ഒരു കൂട്ടം ചെറുപ്പക്കാർ . നിരവധി മൃതദേഹങ്ങൾ ഏറ്റെടുത്ത് അന്ത്യ കർമ്മങ്ങൾ നടത്തി സംസ്ക്കരിച്ച് മാതൃകയാവുകയാണ് ഈ യുവാക്കൾ . നീലേശ്വരം റെയിൽവെ ട്രാക്കി നടുത്ത് ഓടയിൽ കാണപ്പെട്ട മൃതദേഹം പൊലീസിൽ നിന്നും ഏറ്റെടുത്ത് വീണ്ടും കാര്യണ്യത്തിന്റെ വാതിൽ തുറക്കുകയാണ് ഈ യുവാക്കൾ . പള്ളിക്കര പള്ളിപ്പുഴയിലെ മുനീർ, ബദറുദ്ദീൻ, ആറങ്ങാടിയിലെ ഷംസുദ്ദീൻ, പാണത്തൂരിലെ റഹ്മാൻ എന്നിവരടങ്ങുന്ന ടീം ഇന്ന് നാടിനെ ചേർത്തുപിടിക്കുന്ന സംഘമാണ്. കഴിഞ്ഞ ആഴ്ചയാണ് നീലേശ്വരത്ത് റെയിൽ പാളത്തിൽ കണ്ട അജ്ഞാത മൃതദേഹം ഇവർ ഇന്നലെഏറ്റെടുത്ത് അന്തിമ കർമ്മങ്ങൾ ചെയ്തു മറവ് ചെയ്തതോടെ പല കോണുകളിൽ നിന്നും അഭിനന്ദനങ്ങളുണ്ടായി. കാസർകോട് ജനറൽ ആശുപത്രിയിൽ പോസ്റ്റ് മോർട്ടനടപടികൾക്ക് ശേഷം ഏറ്റ് വാങ്ങിയ മൃതദേഹം തോയമ്മൽ മസ്ജിദ് ഖബർസ്ഥാനിൽ ഇവർ മറവ് ചെയ്തു. നാട്ടുകാരുടെ സഹായത്തോടെ ഇവർ തന്നെയാണ് ഖബർ കുഴിച്ചത്. ഇത്തരത്തിൽ നിരവധി മൃതദേഹങ്ങൾ ഇതിനോടകം ഇവർ ഏറ്റെടുത്ത് മറവ് ചെയ്തു. പുണ്യ പ്രവർത്തിയായി കണ്ട് കൊണ്ട് മാത്രമാണ് മറ്റെല്ലാ തിരക്കുകളും മാറ്റി വെച്ച ഇവരുടെ സത്പ്രവർത്തി . അധികൃതർക്കും ആശ്വാസമാവുകയാണ് ഇവരുടെ പുണ്യ പ്രവർത്തി .
കാരുണ്യ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി ആംബുലൻസും ഇവർ ഒരുക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് സർവീസ് തുടങ്ങിയത്.ആദ്യ സർവീസ് തന്നെ അജ്ഞാത മൃതദേഹം മോർച്ചറിയിൽ നിന്നും മറവ് ചെയ്യാൻകൊണ്ടുപോകാനാണ് ഉപയോഗിച്ചത്. സംഘം വാങ്ങിയ
ആംബുലൻസ് ഷോറൂം പ്രതിനിധിയിൽ നിന്നും ട്രസ്റ്റ് രക്ഷാധികാരികളായ പി. അബ്ദുൻ്റ്ര റഹ്മാൻ ഹാജി, കെ.പി. ഇബ്രാഹിം, എം. അബൂബക്കർ ,ട്രഷറർ എച്ച്.എ .അബ്ദുൾ കരീം, വർക്കിങ്ങ് ചെയർമാൻ ഷംസുദ്ധീൻ, എക്സിക്യുട്ടീവ് കമ്മിറ്റി അംഗം ലത്തീഫ് അടുക്കം,
ടീം വൈ.വി.പിഅംഗം റഹ്മാൻ പാണത്തൂർ എന്നിവർ ഏറ്റുവാങ്ങി.
0 Comments