Ticker

6/recent/ticker-posts

കാറിന് കുറുകെ പൊലീസ് ജീപ്പിട്ട് മയക്കുമരുന്ന് പിടികൂടി മൂന്ന് പേർ അറസ്റ്റിൽ

കാസർകോട്: രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെകാറിന് കുറുകെ പൊലീസ് ജീപ്പിട്ട് മയക്കുമരുന്ന് പിടികൂടി. മൂന്ന് പേരെ അറസ്റ്റ് ചെയ്തു. കയ്യാർ പറമ്പളയിലെ മുഹമ്മദലി 27, സീതാംഗോളി മുഖരിക്കണ്ടത്തെ എ. ഉബൈദ് 22,െ ചെവറിൽ താമസിക്കുന്ന കയ്യാർ സ്വദേശി അബ്ദുൾ റഹ്മാൻ 23 എന്നിവരാണ് പിടിയിലായത്. ഇന്നലെ രാത്രി സീതാംഗോളി മുഖാരിക്കണ്ടം അഗ്രികൾച്ചർ ഫാമിനടുത്ത് നിന്നു മാണ് മയക്കുമരുന്ന് പിടികൂടിയത്. 3.87 ഗ്രാം എം.ഡി.എം എ യും പ്രതികൾ സഞ്ചരിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. കുമ്പള സബ് ഇൻസ്പെക്ടർ കെ . ആർ . ഉമേഷിൻ്റെ
നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. പൊലീസ് വാഹനം കണ്ട് പ്രതികൾ രക്ഷപെടാൻ ശ്രമിച്ചു. പൊലീസ് വാഹനം കാറിന് കുറുകെയിട്ട് പിടികൂടുകയായിരുന്നു. മുഹമ്മദലിയുടെ പാൻ്റിൻ്റെ പോക്കറ്റിൽ നിന്നു മാണ് എം.ഡി.എം.എ കണ്ടെടുത്തത്. മറ്റുള്ളവർക്കെതിരെ ഒത്താശ ചെയ്തതിനാണ് കേസ്''
Reactions

Post a Comment

0 Comments