Ticker

6/recent/ticker-posts

മോഷണം നടത്തിയ ശേഷം കവർച്ചക്കാരൻ തലപ്പാവ് ധരിച്ചു ഹോട്ടലിൽ കയറി ചായ കുടിച്ചു , പ്രതിയെ അറിയുന്നവർ വിവരം നൽകണമെന്ന് പൊലീസ്

കാഞ്ഞങ്ങാട് :മര വടി  ജനാലയിലൂടെ അകത്തേക്ക് ഇട്ട് വീട്ടിൽ നിന്നും നാലര പവൻ സ്വർണാഭരണവും പണവും കവർന്ന പ്രതിമോഷണത്തിന് ശേഷം രക്ഷപ്പെട്ടത് തലപ്പാവ് ധരിച്ച് .ഹോട്ടലിൽ കയറി ചായ കുടിക്കുകയും ചെയ്തു.
 ചിത്താരി ചേറ്റു കുണ്ടിലെ ഒ. രമ്യയുടെ വീട്ടിൽ നടന്ന കവർച്ചയുടെ കൂടുതൽ സി. സി. ടി. വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. മരവടി ജനാല വഴി അകത്ത് കടത്തി കവർച്ച നടത്തുന്ന പ്രതിയുടെ ചിത്രം നേരത്തെ ലഭിച്ചിരുന്നു. കാഞ്ഞങ്ങാടിനും കാസർകോടിനും ഇടയിലുള്ള സംസ്ഥാന പാതയോരത്തെ നിരവധി സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിലാണ് കവർച്ചക്കാരനെന്ന് സംശയിക്കുന്ന കൂടുതൽ ചിത്രങ്ങൾ ലഭിച്ചത്. ചേറ്റു കുണ്ടിൽ നിന്നും രണ്ട് കിലോമീറ്റർ അകലെയുള്ള ഹോട്ടലിൽ നിന്നു മാണ് പ്രതി ചായ കുടിച്ചത്. നീളം കൂടിയ വസ്ത്രം ധരിച്ച പ്രതികവർച്ച നടത്തുന്ന സമയത്ത് തലപ്പാവ് ധരിച്ചിട്ടില്ല. ഹോട്ടലിൽ കയറി ചായ കുടിക്കുമ്പോൾ വെള്ള തലപ്പാവ് ധരിച്ചതായാണ് സി.സി.ടി.വി ദൃശ്യത്തിലുള്ളത്. പിറകിൽ തൂക്കിയിട്ട നിലയിൽ ബാഗുണ്ട്. കഴിഞ്ഞയാഴ്ചയായിരുന്നു മോഷണം.
 രമ്യയുടെ അമ്മയുടെ ആഭരണവും 1500 രൂപയുമാണ് കവർന്നത്. കിടപ്പ് മുറിയിലെ സ്റ്റേഡി ടേബിളിന് മുകളിൽ വെച്ചിരുന്ന ഹാൻ ബാഗിൽ സൂക്ഷിച്ചതായിരുന്നു സ്വർണവും പണവും . ജനാല വഴി മരവടി ഉപയോഗിച്ച് ബാഗ് ഉൾപ്പെടെ കവരുകയായിരുന്നു. മാലയും മോതിരവുമാണ് നഷ്ടപ്പെട്ടത്. 
ബേക്കൽ പൊലീസ് ഇൻസ്പെക്ടർ യു.പി. വിപിൻ്റെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുന്നു. പ്രതിയെ കുറിച്ച് വിവരം ലഭിക്കുന്നവർ
9497964323 നമ്പറിൽ അറിയിക്കണമെന്ന് പൊലീസ് പറഞ്ഞു.
Reactions

Post a Comment

0 Comments