16 വയസുകാരിയായ പെൺകുട്ടി മംഗ്ളുരു ആശുപത്രിയിലാണ് വിട പറഞ്ഞത്. ബദിയഡുക്ക പൊലീസ് പെൺകുട്ടിയിൽ നിന്നും മൊഴിയെടുത്ത് കാസർകോട് സ്വദേശിയായ യുവാവിനെയടക്കം രണ്ട് പേരെ
പോക്സോ ഉൾപ്പെടെ വിവിധ വകുപ്പുകൾ പ്രകാരം അറസ്റ്റ് ചെയ്തിട്ടുണ്ട്. സോഷ്യൽ മീഡയ വഴി പരിചയപ്പെട്ട യുവാവ് പെൺകുട്ടിയെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി പറയുന്നു. കൂടെ ഇറങ്ങി വരണമെന്നും അനുസരിച്ചില്ലെങ്കിൽ പിതാവിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. വിദ്യാർത്ഥിനി സ്കൂളിൽ പോകുന്ന സമയത്ത് വഴിയിൽ കാത്ത് നിന്ന് ഭീഷണി തുടർന്നതോടെ പെൺ കുട്ടി ആത്മഹത്യക്ക് ശ്രമിച്ചതായാണ് പരാതി. ഏതാനും ദിവസമായി ചികിൽസയിൽ കഴിഞ്ഞെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാസർകോട് സ്വദേശിയായ അൻവർ 24, അൻവറിന് ഒത്താശ ചെയ്ത് കൊടുത്ത കുമ്പള സ്വദേശി ഷാഹിൽ 2 5 എന്നിവരാണ് പിടിയിലായത്.
0 Comments