Ticker

6/recent/ticker-posts

മദ്യ ലഹരിയിൽ ബസ് ഓടിച്ച ഡ്രൈവർ അറസ്റ്റിൽ

ചെറുവത്തൂർ : യാത്രക്കാരുമായിമദ്യ ലഹരിയിൽ ബസ് ഓടിച്ച് പോവുകയായിരുന്ന ഡ്രൈവർ അറസ്റ്റിൽ . ബസ് ഡ്രൈവർ തിമിരി സ്വദേശി പി.ആർ. സന്തോഷ് കുമാറിനെ 53 ചീമേനി പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെവൈകീട്ടാണ് സംഭവം. ചെറുവത്തൂർ
 ഭാഗത്ത് നിന്നും ചീമേനി ഭാഗത്തേക്ക് പോവുകയായിരുന്നു ബസ്. 
ഡ്രൈവർ മദ്യ ലഹരിയിൽ ബസ് ഓടിച്ച് വരികയാണെന്ന് ലഭിച്ച
 വിവരത്തെ തുടർന്ന് ചീമേനി പൊലീസ് സ്റ്റേഷന് മുന്നിൽ പൊലീസ് തടഞ്ഞു നിർത്തി. പരിശോധനയിൽ ഡ്രൈവർമ ദ്യ ലഹരിയിലാണെന്ന് വ്യക്തമായി. യാത്രക്കാരെ മറ്റ് ബസുകളിൽ കയറ്റി വിട്ട ശേഷം സന്തോഷ് കുമാർ ഓടിച്ച ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു.
Reactions

Post a Comment

0 Comments