Ticker

6/recent/ticker-posts

ദുബായിൽ അത്‌ലറ്റിക് മീറ്റിൽ പങ്കെടുപ്പിക്കാൻ 10 ലക്ഷം വാങ്ങി വഞ്ചന മൂന്ന് പേർക്കെതിരെ കേസ്

പയ്യന്നൂർ :ദുബായിൽ നടക്കുന്ന അന്തർ
ദേശീയഅത്‌ലറ്റിക് മീറ്റിൽ പങ്കെടുപ്പിക്കാമെന്ന് പറഞ്ഞ് 10 ലക്ഷത്തിലേറെ രൂപ വാങ്ങിവിശ്വാസവഞ്ചന നടത്തിയെന്ന പരാതിയിൽ  മൂന്ന് പേർക്കെതിരെ പയ്യന്നൂർ പൊലീസ്
കേസെടുത്തു. കണ്ണൂർ ജില്ലാ അത് ലറ്റിക് മാസ്റ്റേഴ്സ് അസോസിയേഷൻ സെക്രട്ടറി പി. പി. ചന്ദ്രൻ നൽകിയ പരാതിയിൽ പയ്യന്നൂർ സ്വദേശി എം. അബ്ദുൾ ഗഫൂർ, തളാപ്പിലെ എം.കെ. ഉമൈബ, തളാപ്പിലെ സാന്ദ്ര സതീഷ് എന്നിവർക്കെതിരെയാണ് കേസ്. ഈ മാസം 27 മുതൽ 29 വരെ ദുബായിൽ നടക്കുന്ന മീറ്റിൽ പരാതിക്കാരനടക്കമുള്ള വർക്ക് പങ്കെടുക്കാൻ ടൂർ പാക്കേജ് ഒരുക്കി തരാമെന്ന് പറഞ്ഞ് 107 5000 രൂപ വാങ്ങി ആഗസ്റ്റ് 8 ന് എഗ്രിമെൻ്റ് ഉണ്ടാക്കി സേവനങ്ങൾ നൽകാതെ വഞ്ചന നടത്തിയെന്നാണ് കേസ്.
Reactions

Post a Comment

0 Comments