Ticker

6/recent/ticker-posts

ലഹരിക്കെതിരെ സെവൻസ് ഫുട്ബോൾ മൽസരം ബല്ലാ കടപ്പുറം ജേതാക്കൾ

കാഞ്ഞങ്ങാട് : ഇഖ്ബാൽ നഗർ അജ്മാസ് ക്ലബ്ബും കൊളവയൽ ലഹരി മുക്ത ജാഗ്രതാ സമിതിയും ഹോസ്ദുർഗ് ജനമൈത്രി 
പൊലീസും സംയുക്തമായി അജാനൂർ ഇഖ്ബാൽ സ്കൂൾ  ഗ്രൗണ്ടിൽ സംഘടിപ്പിച്ച ഫുട്ബോൾ മത്സരത്തിൽ ബി. ടി ബല്ലാകടപ്പുറം ജേതാക്കളായി. ഫൈനലിൽ എതിരില്ലാത്ത രണ്ട്‌ ഗോളിന് ഗ്രീൻസ്റ്റാർ അതിഞ്ഞാലിനെ പരാജയപ്പെടുത്തി. ഡി. വൈ .എസ് . പി എം .പി . വിനോദ് മത്സരം ഉദ്ഘാടനം ചെയ്തു. അജ്മാസ് ക്ലബ്ബ് ചെയർമാൻ എം ഹമീദ് ഹാജി അധ്യക്ഷം വഹിച്ചു. ഇൻസ്‌പെക്ടർ എം. പി. ആസാദ്, ഡോ എം .ബഷീർ  മുഖ്യാതിഥികളായി. അജാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ടി ശോഭ സമ്മാനദാനം നിർവഹിച്ചു.  ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സി. എച്ച്. ഹംസ, ജാഗ്രതാ സമിതി ചെയർമാൻ എം. വി .നാരായണൻ, കൺവീനർ ഷംസുദീൻ കൊളവയൽ,ജുനൈഫ് ഇഖ്ബാൽ നഗർ, സി.പി.ആസിഫ് , ജസീം ഇഖ്ബാൽ നഗർ, ഷറഫുദീൻ കൊളവയൽ, കരീം കപ്പണക്കാൽ, ജനമൈത്രി ബീറ്റ് ഓഫീസർ മാരായ കെ. രഞ്ജിത്ത് കുമാർ, ടി .വി .പ്രമോദ്  സംസാരിച്ചു.
Reactions

Post a Comment

0 Comments