Ticker

6/recent/ticker-posts

35 വയസുകാരൻ റബ്ബർ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ

ചിറ്റാരിക്കാൽ: യുവാവിനെ റബ്ബർ തോട്ടത്തിൽ തൂങ്ങിമരിച്ച കണ്ടെത്തി. ചിറ്റാരിക്കാൽ വായിക്കാനം കണിയാറ ഹൗസിൽ കണ്ണന്റെ മകൻ കെ. എ ഷാജി  35  ആണ് മരിച്ചത്. പാലാവയൽ ഇടക്കുഴിയിലെ റബ്ബർ തോട്ടത്തിൽ ഇന്ന് രാവിലെ ആറുമണിയോടെയാണ് മരിച്ച നിലയിൽ കണ്ടത്. നീലേശ്വരം ആശുപത്രിയിൽ മദ്യപാനം നിർത്താനുള്ള ചികിൽസ തേടിയിരുന്നു. കഴിഞ്ഞ ദിവസമാണ് ആശുപത്രിയിൽ നിന്നും മടങ്ങിയത്. ചിറ്റാരിക്കാൽ എസ്.ഐ അരുണൻ ഇൻക്വസ്റ്റ് നടത്തി.
അമ്മ:കല്യാണി. ഭാര്യ: മിനി. മക്കൾ: നിമിഷ, നിഷാന്ത്.
Reactions

Post a Comment

0 Comments