Ticker

6/recent/ticker-posts

ഇലക്ട്രിക് സ്കൂട്ടർ പശുക്കുട്ടിയെ തട്ടി മറിഞ്ഞു രണ്ട് പേർക്ക് പരിക്ക്

കാഞ്ഞങ്ങാട്: ഇലക്ട്രിക് സ്കൂട്ടർ പശുക്കുട്ടിയെ തട്ടി മറിഞ്ഞ് രണ്ടുപേർക്ക് പരിക്കേറ്റു.കഴിഞ്ഞ ദിവസം ചെമ്പരിക്കയിലാണ് അപകടം.ചെമ്പരിക്ക സി.കെ. ഹൗസിലെ മുഹമ്മദ് സാബിത്ത്  22, കളനാട്ടെ സുഹൈൽ 24 എന്നിവർക്കാണ് പരിക്കേറ്റത് കീഴൂരിൽ നിന്നും ചെമ്പരിക്കിലേക്ക് പോകുമ്പോഴാണ് അപകടം.മുഹമ്മദ്  സാബിത്തിൻ്റ തലയ്ക്ക് സാരമായ പരിക്കേറ്റു.സ്കൂട്ടർ ഓടിച്ച സുഹൈലിനെതിരെ  മേൽപറമ്പ് പൊലീസ് കേസെടുത്തു.മുഹമ്മദ് സാബിത്തിനെ പരാതിയിലാണ് കേസ്.
Reactions

Post a Comment

0 Comments