Ticker

6/recent/ticker-posts

വീടിൻെറ ടെറസിൽ നിന്നും വീണ് പരിക്കേറ്റ ഗൃഹനാഥൻ മരിച്ചു

കാസർകോട് :ടെറസിൽ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. ഷേണി കൊടിയാല മൂലയിലെ കൃഷ്ണനായ്ക്കിന്റെ മകൻ മഹാലിംഗ നായക്ക് 59 ആണ് മരിച്ചത്. ഈ മാസം മൂന്നിന് രാവിലെ 9:30 ആണ്  വീണത്.മംഗളൂരുവിലെ    സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയായിരുന്നു ഇന്ന് പുലർച്ചെ അഞ്ചുമണിയോടെയാണ് മരിച്ചത്. അമ്മ:ലക്ഷ്മി.ഭാര്യ: പുഷ്പ. മക്കൾ:കീർത്തൻ, രേഖ.സഹോദരങ്ങൾ: എം .ഗപ്പനായക്ക്,മീനാക്ഷി, ഗോവിന്ദ നായക്ക് ,ഈശ്വര നായക്ക്. ബദിയടുക്ക പോലീസ് ഇൻക്വസ്റ്റ് നടത്തി.
Reactions

Post a Comment

0 Comments