കാഞ്ഞങ്ങാട് : മടിക്കൈ മൂന്നുറോഡ് നാന്തം കുഴിയിൽ കിണറ്റിൽ വീണ കാട്ടുപോത്തിനെ മയക്ക് വെടിവെച്ച് പിടികൂടി. തൃശൂരിൽ നിന്നു മെത്തിയ ഡോക്ടറും സംഘവുമാണ് മയക്ക് വെടിവച്ചത്. ഇന്ന് ഉച്ചക്ക് ഒരു തവണ വെടിവച്ചെങ്കിലും കാട്ട് പോത്ത് മയങ്ങിയില്ല. കുറച്ച് സമയത്തിന് ശേഷം വീണ്ടും മയക്ക് വെടിവച്ചതിന് ശേഷമാണ് കാട്ട് പോത്തിനെ പിടികൂടിയത്. ഏറെ നേരത്തെ പരിശ്രമഫല മായി ടിപ്പർ ലോറിയിൽ കയറ്റി. മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നു മുണ്ടായില്ലെന്നും കാട്ട് പോത്തിനെ പള്ളഞ്ചി വനത്തിലെത്തിച്ച് ഉപേക്ഷിച്ചതായി ഡി.എഫ്.ഒ കെ. അഷറഫ് ഉത്തര മലബാറിനോട്
പറഞ്ഞു. അദ്ദേഹത്തിന് പുറമെ കാഞ്ഞങ്ങാട് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സേസപ്പ ഉൾപെടെ വനപാലകരും പൊലീസും നാട്ടുകാർ ഉൾപെടെ ഏറെ പണി പെട്ടാണ് കാട്ട് പോത്തിനെ ലോറിയിൽ കയറ്റിയത്. കഴിഞ്ഞ ഞായറാഴ്ച കിണറ്റിൽ വീണ കാട്ട് പോത്തിനെ രാത്രി വൈകി
0 Comments