Ticker

6/recent/ticker-posts

യുവതി വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ

കാസര്‍കോട്: യുവതിയെ  ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അഡ്യനടുക്ക ചവര്‍ക്കാട് സ്വദേശി ഭീമേഷിന്റെ ഭാര്യ വി വിനുത35 ആണ് മരിച്ചത്. ഇന്നലെ വൈകീട്ടാണ് വീട്ടിനകത്ത് തൂങ്ങിയ നിലയില്‍ കണ്ടത്. 
തുണി ഉണക്കാനിടുന്ന മുറിയിലാണ് മരിച്ച നിലയിൽ കണ്ടത്. ഉത്തരത്തിൽ കെട്ടി മരിച്ച നിലയിലായിരുന്നു.
 മരണ കാരണം വ്യക്തമല്ല. 
ബദിയടുക്ക പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. കര്‍ണാടക പുത്തൂര്‍ കസബ സ്വദേശി നരസിംഹ ഭട്ടിന്റെയും സിവിത്രിയുടെയും മകളാണ്. മക്കള്‍: സിന്ധ്യന, സാരംഗ, സുപ്രഭ. സ
ഹോദരങ്ങൾ: സാവിത്രി. വിനയ .
Reactions

Post a Comment

0 Comments