Ticker

6/recent/ticker-posts

മടിക്കൈയിൽ ലോറി താഴ്ചയിലേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു ലോറി വീണത് വീട്ടുമുറ്റത്ത്

കാഞ്ഞങ്ങാട്:മടിക്കൈയിൽ ലോറി താഴ്ചയിലേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു. ചെങ്കല്ലുമായി വന്ന 
ലോറി വീണത് വീട്ടുമുറ്റത്ത് . വീടിന് കേടുപാട് .
കാഞ്ഞിരപൊയിൽ കുളങ്ങാട്ട് ഇന്ന് രാവിലെയാണ് അപകടം.
ലോറി ഡ്രൈവർ ചായ്യോത്തെ കരീമിൻ്റെ മകൻ സാദിഖ് 40  ആണ് മരിച്ചത്.
കല്ലുമായി വന്ന ലോറി കല്ല് ഇറക്കിയ ശേഷം തിരിക്കുന്നതിനിടെ താഴ്ചയിലേക്ക് വീഴുകയായിരുന്നു.
ലോറി ചെരിയുന്നത് കണ്ട ഉടൻ വീട്ടുകാർ വീട്ടിൽ നിന്നും ഇറങ്ങി. വീടിന് ചെറിയ കേട് പാട് സംഭവിച്ചു. ഗോപാലൻ്റെ വീടിനോട് ചേർന്നാണ് ടിപ്പർ ലോറി മറിഞ്ഞത്.

Reactions

Post a Comment

0 Comments