Ticker

6/recent/ticker-posts

രണ്ട് സ്ത്രീകളുടെ കഴുത്തിൽ നിന്നും പൊട്ടിച്ച ആറര പവൻ സ്വർണാഭരണങ്ങൾ ജ്വല്ലറിയിൽ നിന്നും കണ്ടെടുത്തു

പയ്യന്നൂർമാലപൊട്ടിക്കൽ കേസിൽ
പ്രതിയുമൊത്തുള്ള തെളിവെടുപ്പിൽ
പൊലീസ് സ്വർണ മാലകൾ കണ്ടെടുത്തു. അറസ്റ്റിലായ അന്നൂരിലെ
പി.പി. ലിജേഷ് നൽകിയ വിവരത്തിലാണ് ആഭരണങ്ങൾ കണ്ടെത്തിയത്.
 പറശ്ശിനിയിലെ വായോധികയുടെ കഴുത്തിൽ നിന്നും പൊട്ടിച്ചെടുത്ത മൂന്നര പവൻ സ്വർണ മാലയും കഴിഞ്ഞ വർഷം ഒക്ടോബർ 20നു പഴയങ്ങാടി പൊലീസ് സ്റ്റേഷൻ പരിധിയിലെ കുറുവങ്ങാട് എന്ന സ്ഥലത്തു
നിന്നും 75 വയസ്സായ സ്ത്രീ യുടെ കഴുത്തിൽ നിന്നും പൊട്ടിച്ച മൂന്നു പവൻ സ്വർണ മാലയും  പയ്യന്നൂരിലെ ജ്വല്ലറികളിൽ നിന്നു മാണ് കണ്ടെടുത്തത്. നിരവധി മാല പൊട്ടിക്കൽ കേസുകളിൽ പ്രതിയായ ലിജീഷിനെ 10 ന് തളിപ്പറമ്പ 
ഡി.വൈ. എസ്. പി
 പി. ബാലകൃഷ്ണൻ നായർ, ഇൻസ്‌പെക്ടർ കെ .പി .ഷൈൻ എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി പ്രതിയെ 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്തു.
Reactions

Post a Comment

0 Comments