Ticker

6/recent/ticker-posts

പൊലീസ് എയ്ഡ് പോസ്റ്റിന് സമീപത്ത് നിന്നും ബുള്ളറ്റ് മോഷണം പോയി

കാസർകോട്:പൊലീസ് എയ്ഡ് പോസ്റ്റിന് സമീപം പാർക്ക് ചെയ്തിരുന്ന
ബുള്ളറ്റ് മോഷണം പോയി. കാസർകോട് റെയിൽവെ സ്റ്റേഷന് കിഴക്ക് ഭാഗമുള്ള
പൊലീസ് എയ്ഡ് പോസ്റ്റിന് സമീപം നിർത്തിയിട്ടിരുന്ന ബുള്ളറ്റാണ് മോഷ്ടിച്ചത്. മലപ്പുറം പെരുന്തൽമണ്ണ മന്നത്തു മംഗലം സി.വി. മുഹമ്മദ് സിറാജുദ്ദീൻ്റെ ബുള്ളറ്റാണ് മോഷണം പോയത്. രണ്ട് ലക്ഷം വില വരും. 25 ന് രാവിലെ 7 മണിക്കും 26 ന് രാതി 7.30 മണിക്കും ഇടയിലുള്ള സമയത്താണ് മോഷണം. കാസർകോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Reactions

Post a Comment

0 Comments