കാഞ്ഞങ്ങാട് :വ്യാജ രേഖകളുമായി കാറിൽ സഞ്ചരിക്കുന്നതിനിടെ പിടിയിലായ പടന്നക്കാട്, തൃക്കരിപ്പൂർ സ്വദേശികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
ഉടുംബും ന്തല സ്വദേശികളായ എം. എ. അഹമ്മദ് അബ്റാർ 26, എം എ . സാബിത്ത് 25, കരുവളത്തെ കെ.വി. മുഹമ്മദ് സഫ് വാൻ25 എന്നിവരാണ് പിടിയിലായത്. ഇന്നലെ രാത്രി ബന്തടുക്കയിൽ വെച്ച് ബേഡകം പൊലീസ് കാറിൽ സഞ്ചരിക്കുകയായിരുന്ന ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പൊലീസിനെ പോലും ഞെട്ടിച്ച വ്യാജ രേഖകളായിരുന്നു ഇവരുടെ പക്കലുണ്ടായിരുന്നത്. കൊറിയൻ വിസ ക്ക് ആവശ്യമായ രേഖകൾ പോലും പ്രതികൾ നിർമ്മിച്ചു. നിരവധി ഡോക്ടർമാരുടെയും
വിവിധബാങ്ക്, കോളേജുകളുടെ തുൾപ്പെടെ വ്യാജ സീലുകൾ പിടികൂടിയ വയിലുണ്ട്. ഇവ ഉപയോഗിച്ച് നിർമ്മിച്ച വ്യാജ രേഖകളും മൂന്ന് പാസ്പോർട്ടുകൾ ഉൾപെടെ കണ്ടെത്തി. ലാപ്പ്ടോപ്പ് ഇവരുടെ കാറിൽ നിന്നും കണ്ടെടുത്തു. ഫോണുകളും പിടിച്ചെടുത്തു. 50 ഓളം സീലുകളാണ് പിടി കുടിയത്. കണ്ണൂർ / കാസർകോട്, ബാംഗ്ലൂർ ,മംഗലാപുരം ഭാഗത്തെ വിവിധ സ്ഥാപനങ്ങളിലേക്കാവശ്യമായ രേഖകളും സീലും കണ്ടെടുത്ത വ യിൽ ഉൾപ്പെടുന്നു.
0 Comments