Ticker

6/recent/ticker-posts

ഹണിട്രാപ് ചിത്രം പുറത്ത് വിടാതിരിക്കാൻ ആവശ്യപ്പെട്ടത് ഒരു കോടി രൂപ വീട്ടുതടവിൽ ക്രൂര പീഡനം, മധ്യവയസ്ക്കനെ നഗ്നനാക്കി യുവതി സെൽഫിയെടുത്തു

കാഞ്ഞങ്ങാട് : ഹണിട്രാപ്പ് സംഘം പകർത്തിയ നഗ്ന ചിത്രം പുറത്ത് വിടാതിരിക്കാൻ മധ്യവയസ്ക്കനോട് ആവശ്യപ്പെട്ടത് ഒരു കോടി രൂപ . തടവിൽ പാർപ്പിച്ച ശേഷം അതിക്രൂരമായ മർദ്ദന മുറകൾ നേരിട്ട മധ്യവയസ്ക്കൻ ഒടുവിൽ 36 ലക്ഷം രൂപ നൽകാമെന്ന് സമ്മതിക്കുകയായിരുന്നു.

59 കാരനിൽ നിന്ന് അഞ്ച് ലക്ഷം രൂപ കൈക്കലാക്കിയ സംഘം പറഞ്ഞു റപ്പിച്ച ബാക്കി തുക ലഭിക്കാൻ ബെൽറ്റ് ഉൾപ്പെടെ ആയുധം ഉപയോഗിച്ചുള്ള മർദ്ദിച്ചു.
 ഹണിട്രാപ്പ് സംഘത്തിലെ രണ്ട് യുവതികൾ ഉൾപെടെ ആറ് പേർ റിമാൻ്റിലാണ്. ഒരാൾക്ക് കോടതി ജാമ്യം അനുവദിച്ചു.
കോഴിക്കോട് പെരുമണ്ണ സ്വദേശി പി. ഫൈസൽ 37, ഭാര്യ കുറ്റിക്കാട്ടൂർ സ്വദേശി എം .പി .റുബീന 29,   കാസർകോട് ഷിറിബാഗിലു സ്വദേശി എൻ. സിദീഖ് 48, മാങ്ങാട് സ്വദേശി ദിൽഷാദ് 40,  മുട്ടത്തൊടി സ്വദേശി നഫീസത്ത് മിസ് രിയ 40, മാങ്ങാട് സ്വദേശി അബ്ദുല്ലക്കുഞ്ഞി 32 എന്നിവരെയാണ്
ഹോസ്ദുർഗ് ജുഡീഷ്യൽ മജിസ്
ട്രേറ്റ് കോടതി റിമാൻ്റ് ചെയ്തത്.
 പടന്നക്കാട് സ്വദേശി റഫീഖിനാണ് 42
കോടതി ജാമും അനുവദിച്ചത്. റഫീഖിന് മാനസികമായി സുഖമില്ലെന്നത് പരിഗണിച്ചാണ് കോടതി ജാമ്യം നൽകിയത്. റിമാൻ്റിലുള്ള പ്രതികളെ
കസ്റ്റഡിയിൽ ആവശ്യപെട്ട് 
കോടതിയെ സമീപിക്കുമെന്ന് അ
ന്വേഷണ സംഘം  പറഞ്ഞു.  ഇൻസ്പെക്ടർ കൃഷ്ണൻ കെ കാളിദാസിൻ്റെ നേതൃത്വത്തിലാണ് അ
ന്വേഷണം. ഒരു പ്രതിയെ ഇനി പിടികൂടാനുണ്ട്.
റഫീഖ് എന്ന പ്രതിയെയാണ് കണ്ടെത്താനുള്ളത്. ഈ യാളാണ് പ്രതികൾ സഞ്ചരിച്ച കാർ ഓടിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. പി ടി യിലായ റഫീഖിന്റെ പടന്നക്കാട്ടെ വീട്ടിലായിരുന്നു പരാതിക്കാരനെ
 തടവിൽ പാർപ്പിച്ച് മർദിച്ചതെന്ന് പൊലീസ് കണ്ടെത്തി. ഇവിടെയും മംഗലാപുരത്തെ
ഹോട്ടൽ മുറിയിലും പൊലീസ് എത്തും. തട്ടിയെടുത്ത അഞ്ച് ലക്ഷത്തിൽ 56000 രൂപ പൊലീസിന് കണ്ടെടുക്കാനായി. ബാക്കി തുക കണ്ടെത്താനുള്ള ശ്രമത്തിലാണ്. കേസിലെ പ്രധാന പ്രതികളി
ലൊരാളായ യുവതിലുബ്ന എന്നാണ്  59കാര
നോട് പറഞ്ഞതെങ്കിലും റുബീന എന്നാണ് ശരിയായ പേരെന്ന് പൊലീസ് പറഞ്ഞു. മാങ്ങാട് സ്വദേശിയെ ഹണിട്രാപ്പിൽ കുടുക്കി  കോടി രൂപ കൈക്കലാക്കാൻ പ്രതികൾ മാസങ്ങൾക്ക് മുൻപെ പദ്ധതി തയാറാക്കിയിരുന്നു. ഇദ്ദേഹത്തെ കുച്ച് അ
റിയാവുന്ന മാങ്ങാട് സ്വദേശി ദിൽഷാദ് വിവരം മുഖ്യ സൂത്രധാരന്മാർക്ക് കൈമാറി. ഇദ്ദേഹം  സമ്പന്നനാണെന്ന് ദിൽഷാദ് വഴി അറിഞ്ഞതോടെ ഹണിട്രാപ്പ് നടപ്പാക്കുന്നതിന് വേഗതയേറി. റുബീനയെ ഉപയോഗിച്ച് ഫോൺ വിളിപ്പിച്ച് സൗഹൃദം സ്ഥാപിച്ചതോടെ സംഘം കെണിയൊരുക്കി. തനിക്ക് ലാപ്പ്ടോപ്
വാങ്ങി തരണമെന്നറുബീനയുടെ ആവശ്യപ്രകാരമാണ് ഇരുവരും കഴിഞ്ഞ 25 ന് ഉച്ചക്ക് മംഗലാപുരത്തെത്തുന്നത്. ഇവിടെ വെച്ച് ഹോട്ടൽ മുറിയിൽ നിന്നു മായിരുന്നു പരാതിക്കാരൻ്റെ നഗ്ന ചിത്രങ്ങൾ റുബീന പകർത്തുന്നത്. വസ്ത്രങ്ങൾ ഉരിഞ്ഞ് ബെഡ്ഡിൽ കിടന്ന പരാതിക്കാരനൊപ്പം ചേർന്ന് കിടന്ന യുവതി സെൽഫിയാ യാണ്  ചിത്രം പകർത്തിയതെന്ന് പൊലീസ് പറഞ്ഞു. ഈ സമയം മറ്റ് പ്രതികൾ ഹോട്ടലിന് പുറത്ത് കാറിൽ നിലയുറപ്പിച്ചിരുന്നത് മാങ്ങാട് സ്വദേശിയായ പരാതിക്കാരൻ അറിഞ്ഞിരുന്നില്ല. പണം ആവശ്യപെട്ട്
ഭീഷണി വർദ്ധിച്ച
തോടെ 
പൊലീസിനെ സമീപിക്കുകയായിരുന്നു. കാഞ്ഞങ്ങാട്
 ഉൾപ്പെടെനടന്ന സമാന കേസുകളിലെ പ്രതികളാണോ ഇവരെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.


പടം : അറസ്റ്റിലായ ഹണിട്രാപ്പ് പ്രതികൾ.

Reactions

Post a Comment

0 Comments