Ticker

6/recent/ticker-posts

ചെറുവത്തൂരിൽ ടാങ്കർ ലോറി ബൈക്കിലിടിച്ച് കാഞ്ഞങ്ങാട് സ്വദേശിയായ യുവാവ് മരിച്ചു

കാഞ്ഞങ്ങാട് : ദേശീയ പാതയിൽ
ടാങ്കർ ലോറി മോട്ടോർ ബൈക്കിൽ ഇടിച്ച് കാഞ്ഞങ്ങാട് സ്വദേശിയായ 
 യുവാവ് മരിച്ചു. 
ഹോസ്ദുർഗ്കുശാൽനഗർ പോളിടെക്നിക്കിന് സമീപം താമസിക്കുന്ന ജലീൽ 45 ആണ് മരിച്ചത്.'ഇന്ന് രാത്രി  ചെറുവത്തൂരിന് സമീപം ദേശീയപാതയിലാണ് അപകടം . യുവാവ്സഞ്ചരിച്ച ബൈക്കിൽ ടാങ്കർ ലോറി ഇടുകയായിരുന്നു. മാംസ വ്യാപാരിയായിരുന്നു. നേരത്തെ 
രാജപുരത്ത് കച്ചവടം നടത്തിയിരുന്നു.
വിസറ്റിംഗ് 
വിസയിൽ ഗൾഫിൽ പോയിരുന്ന ജലീൽ കഴിഞ്ഞ ആഴ്ചയാണ് നാട്ടിൽ തിരിച്ചെത്തിയത്.
ആശുപത്രിയിലെത്തിച്ചെങ്കിലും
 മരിച്ചു. പുല്ലൂർ അബ്ദുൽ റഹ്മാന്റെ മകനാണ് . മാതാവ് സുഹ്റ .
ഭാര്യ :ഹാജറ .മക്കൾ :മുഹമ്മദ്, സഹദിയ, ബിലാൽ . 
Reactions

Post a Comment

0 Comments