Ticker

6/recent/ticker-posts

പോക്സോ കേസിലെ അതിജീവിതയെ കഴുത്തിൽ കുത്തിപ്പിടിച്ച് ആക്രമിച്ചു

കാഞ്ഞങ്ങാട് : പീഡനത്തിനിരയായ 13 വയസുകാരിയെ പ്രതികഴുത്തിൽ കുത്തി പിടിച്ച് ആക്രമിച്ചു. വീട്ട് മുറ്റത്ത് നിൽക്കുകയായിരുന്ന പെൺകുട്ടിക്ക് നേരെയാണ് ആക്രമണമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന പ്രതിക്കെതിരെ ചീമേനി പൊലീസ് കേസെടുത്തു. പ്രതിക്കെതിരെ മുൻപ് അതിജീവിത നൽകിയ പരാതിയിൽ ചീമേനി പൊലീസ് കേസെടുത്തിരുന്നു. ഈ കേസിൽ കോടതിയിൽ കൊടുത്ത മൊഴിമാറ്റി പറയണമെന്നാവശ്യപ്പെട്ടായിരുന്നു ആക്രമണം. കഴുത്തിന് കുത്തിപ്പിടിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായാണ് പരാതി.

Reactions

Post a Comment

0 Comments