Ticker

6/recent/ticker-posts

രക്ഷിതാക്കളെ ഒപ്പം കൂട്ടാൻ ഹോസ്ദുർഗ് പൊലീസ്

കാഞ്ഞങ്ങാട് : മാറി വരുന്ന വർത്തമാനകാല സാഹചര്യത്തിൽ ചതിക്കുഴികളിൽ ചെന്ന് ചാടാതെ വിദ്യാർത്ഥികളെയും യുവജനങ്ങളെയും നേർ വഴിയിലേക്ക് നയിക്കുവാൻ രക്ഷിതാക്കളുടെ പിന്തുണ തേടി ഹോസ്ദുർഗ് ജനമൈത്രി 
പൊലീസ്. പ്രവർത്തന പരിപാടികളുടെ ഭാഗമായി അംഗൻവാടികൾ കേന്ദ്രീരിച്ചു നടക്കുന്ന രക്ഷിതാക്കളുടെ സംവാദ സദസ്സുകൾക്ക് തുടക്കമായി. കരുവളം അംഗൻവാടിയിൽ നടന്ന സംവാദ സദസ്സിൽ ജനമൈത്രി 
പൊലീസ് ബീറ്റ് ഓഫീസർ കെ. രഞ്ജിത്ത് കുമാർ വിഷയാവതരണം നടത്തി. അധ്യാപിക പി. കെ. അനിത, ബീറ്റ് ഓഫീസർ ടി .വി . പ്രമോദ് എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികളും യുവജനങ്ങളും മൊബൈൽ ഫോണിന്റെയും ലഹരി മാഫിയയുടെയും സ്വാധീനവലയത്തിൽ പെടുന്ന സാഹചര്യത്തിലാണ് 
പൊലീസ് ഇത്തരം  സംവാദ സദസ്സിന് തുടക്കം കുറിച്ചതെന്ന് ഇൻസ്‌പെക്ടർ എം. പി .ആസാദ് പറഞ്ഞു. രാത്രി കാലങ്ങളിൽ വിദ്യാർത്ഥികൾ ഇരുചക്രവാഹനങ്ങളിൽ കറങ്ങുന്നതും കേസുകളിൽ പെടുന്നതും  ഗൗരവത്തോടെയാണ് കാണുന്നത്. വരും ദിവസങ്ങളിൽ സ്റ്റേഷൻ പരിധിയിൽ ഉടനീളം ഇത്തരം സംവാദ സദസ്സുകൾ സംഘടിപ്പിക്കുവാനുള്ള തയ്യാറെടുപ്പിലാണ് 
പൊലീസ്.
Reactions

Post a Comment

0 Comments