Ticker

6/recent/ticker-posts

ടി .പി കേസിൽ പ്രതികൾക്ക് വധശിക്ഷ ഇല്ല

കൊച്ചി∙  ടി.പി.ചന്ദ്രശേഖരൻ വധക്കേസിൽ പ്രതികൾക്ക് വധശിക്ഷ ഇല്ല. വധശിക്ഷ
 നൽകാനുള്ള സാഹചര്യം ഇ
ല്ലെന്നാണ് കണ്ടെത്തൽ.
എന്നാൽ പ്രതികളുടെ ശിക്ഷ വർദ്ധിപ്പിച്ചു. 

ഒന്നു മുതൽ അഞ്ചു വരെ പ്രതികളുടെയും ഏഴാം പ്രതിയുടെയും ജീവപര്യന്തം ശിക്ഷ ഇരട്ട ജീവപര്യന്തമാക്കി ഹൈകോടതി ഉയർത്തി. ശിക്ഷ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാറും ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമയും നൽകിയ ഹരജികളിലാണ് കോടതി വിധി പറഞ്ഞത്.

ഒന്നു മുതൽ അഞ്ചുവരെ പ്രതികളായ എം.സി. അനൂപ്, കിർമാണി മനോജ്, കൊടി സുനി, ടി.കെ. രജീഷ്, മുഹമ്മദ് ഷാഫി, ഏഴാം പ്രതി കെ. ഷിനോജ് എന്നിവരുടെ നിലവിലെ ജീവപര്യന്തം ശിക്ഷയാണ് ഇരട്ട ജീവപര്യന്തമാക്കി ഉയർത്തിയത്. ഇവർക്ക് 20 വർഷത്തിനിടെ പരോളോ, ഇളവോ പാടില്ലെന്നും കോടതി വിധിച്ചു. കൂടാതെ, വിചാരണ കോടതി വെറുതെ വിട്ട കെ.കെ. കൃഷ്ണനും ജ്യോതിബാബുവിനും കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു.

ഇരുവരും സി.പി.എം പ്രാദേശിക നേതാക്കളാണ്. അങ്ങേയറ്റം പ്രാകൃതമായ കൊലപാതകമെന്നാണ് കോടതി നിരീക്ഷിച്ചത്. ഒന്നുമുതൽ എട്ടുവരെ പ്രതികളുടെ ശിക്ഷ വർധിപ്പിക്കണമെന്നാണ് ഹരജിയിൽ ആവശ്യപ്പെട്ടിരുന്നത്. നിരപരാധികളാണെന്നും കേസിൽ കുടുക്കിയ തങ്ങൾക്ക് വധശിക്ഷ വിധിക്കരുതെന്നും 11 പ്രതികളും കോടതിയെ ബോധിപ്പിച്ചിരുന്നു. 
   


Reactions

Post a Comment

0 Comments