കാസർകോട്:അലർജിയെ തുടർന്ന് മംഗലാപുരം ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടി ഗർഭിണിയാണെന്ന് കണ്ടെത്തി. പെൺകുട്ടിയുടെ
മൊഴിയെടുത്ത മഞ്ചേശ്വരം പൊലീസ്
രണ്ട് പോക്സോ കേസുകൾ റജിസ്ട്രർ ചെയ്തു. കേസിൽ
ഒരു പ്രതി പിടിയിലായി സഹപാഠിയായ പ്രതിയെ തിരയുകയാണ് പൊലീസ്. മംഗലാപുരം ആശുപത്രിയിൽ നിന്നും വിവരം ലഭിച്ച വീട്ടുകാർ പെൺകുട്ടിയുമായി കാസർകോട്ടേക്ക് തിരിച്ചെത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വിശദമായ പരിശോധനയിൽ 17 കാരി ആറ് മാസം ഗർഭിണിയാണെന്ന് വ്യക്തമായി. ജ്യൂസ് സ്ഥാപനത്തിലെ ജീവനക്കാരനായ യുവാവാണ് പിടിയിലായത്. പ്ലസ് വണിന് ഒന്നിച്ച് പഠിച്ച പ്രതിയെ പിടികൂടാനുണ്ട്. ഇരുവരും വീട്ടിലെത്തി പീഡിപ്പിച്ചെന്നാണ് പരാതി.
0 Comments