പരപ്പ: മരുമകളെ കുപ്പി ഗ്ലാസ് കൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിച്ച അമ്മായി അമ്മക്കെതിരെ കേസ്'
ഗാർഹിക പീഡനത്തിന് കോടതിയിൽ പരാതി കൊടുത്ത വിരോധത്തിനാണ് ഭർതൃ മാതാവ് യുവതിയെ കുപ്പി ഗ്ലാസ് കൊണ്ട് തലക്കടിച്ചതെന്നാണ് പരാതി.
പരപ്പ ബിരിക്കുളം കരിയാർപ്പിലെ 29 കാരിയെയാണ് തലക്കടിച്ചു പരിക്കേൽപ്പിച്ചത്. കഴിഞ്ഞ ദിവസം വീട്ടിൽ വച്ചാണ് സംഭവം.യുവതിയുടെ പരാതിയിൽ ഭർതൃ മാതാവിനെതിരെ വെള്ളരിക്കുണ്ട് പോലീസാണ് കേസെടുത്തത്.
0 Comments