Ticker

6/recent/ticker-posts

സുഹൃത്തിന്റെ പുതിയ വീട് കാണുന്നതിനിടെ താഴെ വീണ് ഓട്ടോ ഡ്രൈവർ മരിച്ചു

കാസർകോട്:സുഹൃത്തിന്റെ പുതിയ വീട് കാണുന്നതിനിടെ മുകളിൽ നിന്നും
താഴെ വീണ് ഓട്ടോ ഡ്രൈവർ മരിച്ചു. കുമ്പള പച്ചമ്പള്ളയിലെ രാമയുടെ മകൻ പത്മനാഭ 49 ആണ് മരിച്ചത്. സുഹൃത്ത് ഉദയൻ നിർമ്മിക്കുന്ന വീടിൻ്റെ പണി നോക്കി കാണവെ കാൽ വഴുതി മുകളിൽ നിന്നും വീഴുകയായിരുന്നു. ഇന്നലെ വൈകീട്ടാണ് അപകടം. മംഗലാപുരം ആശുപത്രിയിൽ ചികിൽസയിലിരിക്കെ ഇന്ന് വൈകീട്ടോടെയാണ് മരണം. കുമ്പള
പൊലീസ് ഇൻക്വസ്റ്റ് നടത്തി.
Reactions

Post a Comment

0 Comments