കാഞ്ഞങ്ങാട് :പരപ്പ കനകപ്പള്ളി സ്വദേശിനിയായ യുവതി കാഞ്ഞങ്ങാട് വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
കനകപ്പള്ളിയിലെ ദേവസ്യ വർക്കി യുടെ മകൾ മഞ്ജു നിവിൻ 28 ആണ് മരിച്ചത്. കാഞ്ഞങ്ങാട് സൗത്ത് മുത്തപ്പനാർ കാവിനടുത്തുള്ള വാടക ക്വാർട്ടേഴ്സിലാണ് മരിച്ച നിലയിൽ കണ്ടത്. ഇന്ന് ഉച്ചക്ക് ശേഷമാണ് സംഭവം. കിടപ്പുമുറിയിലെ ജനാലയിൽ കെട്ടിത്തൂങ്ങി മരിച്ച നിലയിലായിരുന്നു. മഞ്ജു അധ്യാപകനായ
ഭർത്താവ് നിവിനും കുട്ടിക്കുമൊപ്പം ഇവിടെ താമസിച്ചു വരികയായിരുന്നു. ഭർത്താവ് മൂന്ന് ദിവസമായി വീട്ടിലുണ്ടായിരുന്നില്ല. കോഴിക്കോട് പോയതായിരുന്നു. സഹോദരൻ അമോസ് ദേവസ്വ യാണ് വീട്ടിലുണ്ടായിരുന്നത്. സംഭവം കണ്ട് സഹോദരൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
0 Comments