കാഞ്ഞങ്ങാട് : വീട്ടുമുറ്റത്ത് മോട്ടോർബൈക്കിന് തീ വെച്ചു .
വീടിന് തീപിടിച്ചു. തടയാൻ ശ്രമിച്ച ഗൃഹനാഥന് പൊള്ളലേറ്റു. അമ്പലത്തറ പന്നിക്കൂറിലാണ് സംഭവം. പന്നിക്കൂറിലെ കൊട്ടാരത്തിൽ ജോയി ആൻ്റണി 62 ക്കാണ് പൊള്ളലേറ്റത്. ജോയി ആൻ്റണിയുടെ ബൈക്കാണ് കത്തിച്ചത്. ഇന്നലെവൈകീട്ട് 5 മണിയോടെയാണ് സംഭവം.
കാർ പോർച്ചിൽ നിർത്തിയിട്ടിരുന്ന ബൈക്കിൻ്റെ പെട്രോൾ പൈപ്പ് ഊരിയാണ് തീ വെച്ചത്. തീപടർന്ന് വീടിൻ്റെ ജനാല, വയറിംഗ് ഉൾപ്പെടെ കത്തി. തടയാൻ ശ്രമിക്കുമ്പോഴാണ് ഗൃഹനാഥന് പൊള്ളലേറ്റത്. ഇദ്ദേഹത്തെ മൊബൈൽ ഫോൺ കൊണ്ടും ഭാര്യയെടോർച്ച് കൊണ്ടും അടിച്ചും കുത്തിയും പരിക്കേൽപ്പിച്ചു. സംഭവത്തിൽ അഭിൻ അബ്രഹാമിനെതിരെ അമ്പലത്തറ പൊലീസ് കേസെടുത്തു. ജോയ് ആൻ്റണിയെയും 62 ഭാര്യ ജാൻസി 58 യെയും
ജില്ലാ ശുപത്രിയിൽ പ്രവേശിപ്പിച്ചു.
ജോയ് ആൻ്റണിയുടെ തലമുടി കത്തി. ചെവിക്കുംകൈക്കും ഉൾപെടെ പൊളളലുണ്ട്.
ബൈക്ക് പൂർണമായും കത്തി ചാമ്പലായി.
തീ വെപ്പിൽ
0 Comments