Ticker

6/recent/ticker-posts

ആറങ്ങാടിയിൽ നടപ്പാത ആവശ്യവുമായി നാട്ടുകാർ സമര രംഗത്ത്

കാഞ്ഞങ്ങാട് :
ദേശീയപാതാ വികസനവുമായി സംബന്ധിച്ചുള്ള ആറങ്ങാടി റോഡിൻ്റെ ഇരുവശം കൂടിയുള്ള നടപ്പാത നിർമ്മിക്കുന്നതിനു വേണ്ടി ആറങ്ങാടി ജനകീയ സമിതിയുടെ സംയുക്ത ധർണ സമരം ആറങ്ങാടി ദേശീയപാതയ്ക്കരികിൽ നടന്നു.  സമരം കാഞ്ഞങ്ങാട് നഗരസഭാ ക്ഷേമകാര്യ സ്റ്റാൻഡിംങ് ചെയർമാൻ പി.അഹമ്മദലി ഉദ്ഘാടനം ചെയ്തു. ഇ.കെ.അബ്ദുൾ റഹ്മാൻ അധ്യ
ക്ഷത വഹിച്ചു. പന്ത്രണ്ടാം വാർഡ് കൗൺസിലർ ടി.മുഹമ്മദ് കുഞ്ഞി, എം.മുനീർ, എം.കെ.റഷീദ് ഹാജി, സുബിൻ നിലാങ്കര, രമേശൻബാക്കോട്ട്, എം.ഇബ്രാഹിം കുട്ടി, എം.പി.അസീസ്, എം.കെ.അബ്ദുൾ ലത്തീഫ് , എം ബി ബഷീർ, കെ.കെ.മസൂദ് ഹാജി, നിറപറ സിറാജ്, കെ. അബൂ സാലി  പ്രസംഗിച്ചു. റിട്ട. എക്സൈസ് ഓഫീസറും, സാമുഹ്യ പ്രവർത്തകനുമായ ടി.അസീസ് ആറങ്ങാടി സ്വാഗതവും, എം.സൈനുദ്ദീൻ നന്ദി പറഞ്ഞു.
Reactions

Post a Comment

0 Comments