കാഞ്ഞങ്ങാട് :പാറപ്പള്ളി മഖാമിൻ്റെ സ്വന്തം മമ്മി ഉസ്താദ് 74 നിര്യാതനായി. കഴിഞ്ഞ 54 വർഷമായി പാറപ്പള്ളി മഖാമിൽ സേവനം ചെയ്ത് വരികയായിരുന്നു. അര നൂറ്റാണ്ടിലേറെയായി ജീവിതം മഖാമിൽ ചില വഴിച്ച അദ്ദേഹത്തിൻ്റെ പേര് മുഹമ്മദ് എന്നാണെങ്കിലും ആ പേര് അദ്ദേഹം തന്നെ മറന്ന് പോയിരിക്കാം.
നാട്ടുകാർ അത്രക്കും പ്രിയ ത്തോടെ വിളിച്ച
മമ്മി ഉസ്താദ്. രണ്ട് ദിവസം മുൻപ് വയറ് വേദനയെ തുടർന്ന് ചികിൽസ തേടിയിരുന്നു. ഇന്ന് വൈകീട്ട് ആരോഗ്യ പ്രശ്നമുണ്ടായി കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ അന്തരിച്ചു.
മലപ്പുറം കോട്ടക്കൽ പറവൂ
രിൽ നിന്ന് മദ്രസാധ്യാപകനായാണ് പാറപ്പള്ളിയിലെത്തിയത്. മഖാമിനെ പരിപാലിക്കുന്നതോടൊപ്പം പാറപ്പള്ളി ജമാഅത്ത് കീഴിൽ മദ്രസാധ്യാപകനുമായി. പാറപ്പള്ളി കുമ്പളയിലാണ് കുടുംബം. ഭാര്യ എപി. ഫാത്തിമ്മ .
നാളെ11 മണിയോടെ പാറപ്പള്ളിയിൽ ഖബറടക്കം.
പള്ളിയുടെ തൊട്ട് അടുത്തായിട്ടാണ് ഖബർ ഒരുക്കുക.
0 Comments