Ticker

6/recent/ticker-posts

ഗൾഫിൽ നിന്നും കൊണ്ട് വന്ന സ്വർണത്തെ ചൊല്ലി യുവാവിന് വധ ഭീഷണി

കാസർകോട്:ഗൾഫിൽ നിന്നും കൊണ്ട് വന്ന സ്വർണം ആവശ്യപെട്ട് യുവാവിന് വധ ഭീഷണി.യുവാവിൻ്റെ മാതാവ് നൽകിയ പരാതിയിൽ അഞ്ച് പേർക്കെതിരെ കുമ്പള പൊലീസ് കേസെടുത്തു. കോയിപ്പാടി മാവിനക്കട്ടയിലെ പി.എ.സഫിയ നൽകിയ പരാതിയിൽ സിനാൻ കണ്ടാലറിയാവുന്ന നാല് പേർക്കെതിരെയാണ് കേസ്. പരാതിക്കാരിയുടെ മകൻ്റെ കൈ വശം ഗൾഫിൽ നിന്നും കൊടുത്തയച്ച സ്വർണം തിരിച്ച് കൊടുത്തില്ലെന്ന് പറഞ്ഞായിരുന്നു മകനെ കൊല്ലുമെന്ന് ഭീഷണി പെടുത്തിയതെന്നാണ് പരാതി. വാടക വീട്ടിനുള്ളിൽ കയറി ഭീഷണിപ്പെടുത്തിയതായാണ് പരാതി.
Reactions

Post a Comment

0 Comments