ചിറ്റാരിക്കാൽ: എളേരിത്തട്ട് കോളേജിന് മുന്നിൽ അക്രമം.സഹപാഠിയായ വിദ്യാർത്ഥിനിയോട് ഒരുമിച്ചിരുന്ന് സംസാരിച്ചതിനാണ് 20 കാരനായ വിദ്യാർത്ഥിയെ നാലംഗ സംഘം മാരകായുധങ്ങളുമായി ആക്രമിച്ചത്.ഇ. കെ നായനാർ സ്മാരക ഗവ കോളേജ് വിദ്യാർത്ഥി പെരിങ്ങോം കക്കറ കടുക്കല്‍ ചെറുകുന്ന്കാരൻ വീട്ടിൽ അജീൻ മനോജിനെയാണ് ആക്രമിച്ചത്.മൊബൈൽ ഫോണും കണ്ണടയും നശിപ്പിച്ചു. സ്റ്റീൽ വളയും മരവടിയും ഉപയോഗിച്ചാണ് ആക്രമിച്ചത്.ഇന്നലെ 3.40 കോളേജ് ഗേറ്റിനടുത്ത് വെച്ചാണ് അക്രമം.അജിൻ സുഹൃത്തിനോട് സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു.സംഭവമായി ബന്ധപ്പെട്ട് എളേരിരിത്തട്ടിലെ ഗോകുൽ, ശ്രീശാന്ത്, അഭിജിത്ത്, മഹേഷ് എന്നിവർക്കെതിരെ ചിറ്റാരിക്കൽ പൊലീസ് കേസെടുത്തു.അജീനെ അശ്ലീല ഭാഷയിൽ തെറി വിളിച്ചതിന് ശേഷമാണ് ആക്രമിച്ചത്. ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂക്കിന് ഉൾപ്പെടെ പരിക്കേറ്റു.
0 Comments