Ticker

6/recent/ticker-posts

കാഞ്ഞങ്ങാട്ട് ഹോട്ടൽ മുറിയിൽ യുവാവിന്റെ മരണം വിദഗ്ധ പോസ്റ്റ്മോർട്ടം ഇന്ന്

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ട
മടിക്കൈ മേക്കാട്ട് സ്കൂളിന് സമീപത്തെ അരീക്കര അനൂപി 33 ൻ്റെ മൃതദേഹം ഇന്ന് പരിയാരം മെഡിക്കൽ കോ
ളേജിൽ വിദഗ്ധ
പോസ്റ്റ്മോർട്ടം നടത്തും. മരണത്തിൽ ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചതിനെ
തുടർന്ന്
ഹോസ്ദുർഗ് പൊലീസ് കേസെടുത്തു.
ഹോസ്ദുർഗ് വിനായക ജംഗ്ഷനടുത്തുള്ള സൂര്യവംശി
ഹോട്ടലിലെ 2 18 നമ്പർ മുറിയിൽ ഇന്നലെ രാത്രിയാണ് അനൂപിനെ
മരിച്ച നിലയിൽ കണ്ടത്.
 ഈ ഹോട്ടലിലെ റിസപ്ഷൻ ജീവനക്കാരനാണെങ്കിലും  പത്ത് ദിവസത്തോളമായി യുവാവ് ജോലിയിൽ പ്രവേശിച്ചിരുന്നില്ലെന്ന് ഹോട്ടലുമായി ബന്ധപ്പെട്ടവർ പറഞ്ഞു. കുറച്ച് ദിവസമായി അനൂപ് ഈ ഹോട്ടൽ  മുറിയിൽ താമസിച്ച് വരികയായിരുന്നു. താമസിച്ചിരുന് മുറിയിലാണ്  രാത്രി 8.45 മണിയോടെ
  മരിച്ച നിലയിൽ കണ്ടത്. മൃതദേഹത്തിന രികിൽ രക്തം ഒഴുകിയ നിലയിൽ കണ്ടെത്തിയതും തലയിൽ   മുറിവ് കാണപെട്ടതുമാണ് സംശയത്തിനിടയാക്കിയത്. ഹോസ്ദുർഗ് പൊലീസ് ഇൻസ്പെക്ടർ എം.പി .ആസാദിന്റെ നേതൃത്വത്തിൽ രാത്രിയിൽ തന്നെ പൊലീസ് സംഘം സ്ഥലത്തെത്തി തുടർനടപടി സ്വീകരിച്ചിരുന്നു. തലക്കേറ്റ മുറിവ് മരണത്തിന് കാരണമാകുന്നതരത്തിലുള്ളത
ല്ലെന്നാണ് പ്രാഥമിക വിവരം. കിഡ്നി
സംബന്ധമായ
രോഗം അനൂപിന് ഉണ്ടെന്നാണ് വിവരം.
മരണകാരണം പോസ്റ്റ്മോർട്ടറി
പ്പോർട്ട് കിട്ടുന്നതോട് കൂടി
 വ്യക്തമാകും.
Reactions

Post a Comment

0 Comments