കാഞ്ഞങ്ങാട് : പെരിയ സെൻട്രൽ യൂണിവേഴ്സിറ്റിയിലെ
ഹോസ്റ്റൽ മുറിയിലെ ഫാനിൽ കെട്ടി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയഎം.എഡ് ഒന്നാം വർഷ വിദ്യാർത്ഥി ഉത്തർപ്രദേശ് സ്വദേശി
നിതേഷ് യാദവിൻ്റെ 28
മൊബൈൽ ഫോൺ പൊലീസ് പരിശോധിക്കും. മരിക്കുന്നതിന് തൊട്ട് മുൻപ് നിതേഷ് യാദവ് പെൺകുട്ടിയെ ഫോണിൽ വിളിച്ചിരുന്നതായി പൊലീസിന് വിവരമുണ്ട്. നാട്ടിലുള്ള പെൺകുട്ടിയുമായി യുവാവ് സംസാരിച്ചിരുന്നതായാണ് വിവരം. വിദ്യാർത്ഥിയുടെ മരണത്തിനിടയാക്കിയതിൽ കാരണം തേടിയാണ് പൊലീസ് മൊബൈൽ ഫോൺ പരിശോധിക്കുന്നത്. യുവാവ് താമസിച്ചിരുന്ന ഹോസ്റ്റൽ മുറിയിലും പരിശോധന നടത്തും. മുറിയിപ്പോൾ പൊലീസ് ബന്തവ സിലിണ്. ബേക്കൽ പൊലീസ് ഇൻസ്പെക്ടർ യു.പി. വിപിൻ്റെ നേതൃത്വത്തിൽ മരണം സംബന്ധിച്ച് അന്വേഷണം നടക്കുന്നു. ഹോസ്റ്റൽ മുറിയിലെ സീലിംഗ് ഫാനിൽ ഇന്നലെ രാത്രി 7 മണിയോടെയാണ് മരിച്ച നിലയിൽ കണ്ടത്. പെരിയാർ മെൻസ് ഹോസ്റ്റലിലെ 407ആം നമ്പർ മുറിയിലാണ് മരിച്ചതായി കണ്ടത്. ഹോസ്റ്റൽ വാർഡനായ എക്കണോമിക്സ് അസി. പ്രഫസർ ടി.ജെ. ജോസഫ് നൽകിയ പരാതിയിൽ ബേക്കൽ പൊലീസ് സ്ഥലത്തെത്തി മൃതദേഹം ജില്ലാ ശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ട നടപടി പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടു നൽകും.
0 Comments