Ticker

6/recent/ticker-posts

ടൂ വീലർ വർക്ക്ഷോപ്പ് ആരംഭിച്ച് വനിതകൾ

നീലേശ്വരം: വനിതകളുടെ കൂട്ടായ്മയിൽ കാലിച്ചാമരത്ത് മോട്ടോർ ടെക്ക് ടൂ വീലർ വർക്ക് ഷോപ്പ് പ്രവർത്തനമാരംഭിച്ചു. കിനാനൂർ - കരിന്തളം പഞ്ചായത്ത് 2023 - 2024 വർഷത്തെ വനിത ഘടക പദ്ധതിയിലുൾപ്പെട്ടു ത്തിയാണ് പതി തുടങ്ങിയത്. കുടുംബശ്രി ജില്ലാ മിഷന്റെ നേതൃത്വത്തിൻ 29 പേർക്കാണ് കോയിത്തട്ട കുടുംബ ശ്രി ഹാളിൽ പരിശീലനം നടത്തിയത്. ജോബ് കഫേ പരിശീലന ഏജൻസി പഞ്ചായത്തിന്റെ വനിതാ ഘട കപദ്ധതിയിൽ രണ്ട് യൂണിറ്റുകൾക്ക് 37.5000 രൂപ തോതിൽ 750000 രൂപ ഞായത്ത് സബ്ബ് സിഡി നൽകി. 5 ലക്ഷം രൂപയാണ് വായ്പ . നാല് ശതമാനം പലിശയും. പഞ്ചായത്ത്. ജില്ലാ മിഷൻ കുടുംബശ്രി പരപ്പ ബ്ലോക്കാന്റെ സംയോജിത പദ്ധതി എം ഇ സി എന്നിവരുടെ സഹായവും ലഭിച്ചു. കമ്മാടത്ത് ഒന്നാമത്തെ സംരംഭം ലേഡി ലയൺസും രണ്ടാമത്തേത് കാലിച്ചാമരത്ത് വനാ മോട്ടോ ടെക്കുമാണ് പ്രവർത്തനമാരംഭിച്ചത്. രണ്ട് ഷോപ്പുകളും പഞായത്ത് പ്രസിഡണ്ട് ടി.കെ.രവി ഉൽഘാടനം ചെയ്തു. കാലിച്ചാമരത്ത് വൈസ് പ്രസിഡന്റ് ടി.പി. ശാന്ത അധ്യക്ഷയായി ഷൈ ജമ്മ ബെന്നി . കെ.വി. അജിത് കുമാർ . പി.ധന്യ . ഉഷാ രാജു . പാറക്കോൽ രാജൻ . ജീന . വൈശാഖ് എന്നിവർ സംസാരിച്ചു വി. ഇ ഒ . സുരേഷ് കുമാർ സ്വാഗതവും കെ.രമ്യ നന്ദിയും പറഞ്ഞു.


Reactions

Post a Comment

0 Comments