Ticker

6/recent/ticker-posts

യുവതി കിടപ്പ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ

കാഞ്ഞങ്ങാട് :  മക്കളെ സ്കൂളിൽ പറഞ്ഞയച്ച ശേഷം യുവതിയെ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി.ഓട്ടോ ഡ്രൈവർ അമ്പലത്തറ അയ്യങ്കാവ് വളവിൽ ഹൗസിൽ ബിജുവിന്റെ ഭാര്യ പി. ശ്രീജ 35ആണ് മരിച്ചത്.ഇന്ന് രാവിലെ 8.45 നും 9 .15 നു മിടയിലാണ് മരിച്ചതെന്ന് സംശയിക്കുന്നു. ശ്രീജയുടെ മക്കളെ സ്കൂൾവാഹനം കയറ്റി വിടാനായി ഭർതൃമാതാവ് വീട്ടിൽ നിന്നും അല്പം ദൂരെ പോയ സമയത്താണ് സംഭവം. ഇവർ തിരിച്ചു വരുമ്പോഴേക്കും ശ്രീജയെ കാണാതായിരുന്നു.  തോട്ടത്തിലേക്ക് പോയതാണെന്ന് ' സംശയിച്ച്അങ്ങോട്ട് പോയെങ്കിലും   കണ്ടില്ല തിരിച്ച് വരുമ്പോഴേക്കു മാണ് മുറിയിൽ മരിച്ചനിലയിൽ കണ്ടത്. സാധാരണയായി ശ്രീജയാണ് മക്കളെ വാഹനം കയറ്റി വിടാൻ പോകാറുണ്ടാ
യിരുന്നത്.അമ്പലത്തറ പൊലീസ് ഇൻക്വസ്റ്റ് നടത്തി.
Reactions

Post a Comment

0 Comments