ഞ്ഞങ്ങാട് നഗരത്തിലും അലാമിപ്പള്ളിയിലും ഫ്ളൈ ഓവർ ബ്രിഡ്ജും ആധുനിക പാർക്കിംഗ് പ്ലാസക്കും പരിഗണന.110932592 രൂപ മിച്ചം പ്രതീക്ഷിക്കുന്ന 2024-25 വർഷത്തേക്കുള്ള ബജറ്റാണ് ഇന്ന് വൈസ് ചെയർമാൻ ബിൽ ടെക് അബ്ദുള്ള ഇന്ന് പ്രഖ്യാപിച്ചത്. ചെയർപേഴ്സൺ കെ. വി. സുജാത അധ്യക്ഷത വഹിച്ചു.
കാർഷിക മേഖലയിൽ നിന്നും കർഷകർ പിന്മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഈ മേഖലയുടെ വികസനത്തിന് വലിയ പ്രാധാന്യം നൽകിയാണ് കാഞ്ഞങ്ങാട് നഗരസഭയുടെ ബജറ്റ് അവതരിപ്പിച്ചത്.
നഗര പ്രദേശത്തെകർഷകരുടെ ഉപജീവനമാർഗമായ തെങ്ങ് കൃഷിയുടെ അഭിവൃദ്ധിക്കും കൂടുതൽ പദ്ധതികൾ തയ്യാറാക്കും. മികച്ച ജൈവവളം, രാസവളങ്ങൾ എന്നിവ നൽകും. നെൽകൃഷി കാര്യക്ഷമമാക്കാൻ കർഷകർക്ക് കൂലി ലഭ്യമാക്കാനും തുക വകയിരുത്തും. യുവതികളെ കൃഷിയിൽ ആകർഷിക്കുന്നതിന് ടെറസിലും മുറ്റത്തും പച്ചക്കറി കൃഷി ചെയ്യുന്നതിനുള്ള പദ്ധതികളും നടപ്പിലാക്കും. കാർഷിക കർമ്മ സേന വിപുലീകരിച്ച് നഗരസഭയെ സമ്പൂർണ്ണ തരിശു രഹിത നഗര സഭയാക്കാനുള്ള പ്രവർത്തനങ്ങളും ബജറ്റിൽ നിർദ്ദേശിച്ചിട്ടുണ്ട്. ടൂറിസം മേഖലയിൽ കൂടുതൽ ആളുകളെ ആകർഷിക്കാൻ പദ്ധതികൾ ആവിഷ്കരിക്കും. നഗരത്തിൽ പാർക്കിംഗ് പ്ലാസ സ്ഥാപിക്കുന്ന പ്രശ്നം സർക്കാരിന്റെശ്രദ്ധയിൽപ്പെടുത്തും. കോട്ടച്ചേരിയിലും ആലാമിപള്ളിയിലും ഫ്ലൈ ഓവർ ബ്രിഡ്ജുകൾ സ്ഥാപിക്കുന്നതിന് ആവശ്യമായ നടപടികളും സ്വീകരിക്കും' ആലാമി പ്പള്ളി ബസ്റ്റാൻഡ് പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുവാൻ നടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുന്നുണ്ട്. ബസ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സുകളിലെ കടമുറികൾ ,ഓഫീസ് മുറികൾ എന്നിവയുടെ ലേലവും ടെൻഡറും ഉടൻ നടക്കും.
0 Comments