കാസർകോട്:മഞ്ചേശ്വരം താലൂക്കിൽ ഇച്ചിലങ്ങോട് വില്ലേജിലെ കുബണൂർ മാലിന്യ പ്ലാന്റിൽ തീ പിടിത്തമുണ്ടായി. അനിശമനസേന ഒരു പ്ലാന്റിലെ തീ രാവിലെ 4 മണിയോടെ പൂർണ്ണമായി അണച്ചിട്ടുണ്ട്. തുടർന്ന് രണ്ടാമത്തെ പ്ലാന്റിൽ തീ അണച്ചു. ഉപ്പള കാസർകോട് കാഞ്ഞങ്ങാട് തൃക്കരിപ്പൂർ ഫയർ സ്റ്റേഷനുകളിലെ അഗ്നിശമന സേനയാണ് കർമനിരതമായിട്ടുള്ളത്. പ്രദേശമാകെ പുക മൂടി കിടക്കുകയാണ്. മറ്റ് അത്യാഹിതങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.ജില്ലാ കലക്ടർ കെ. ഇമ്പശേഖറിൻ്റെ നിർദ്ദേശപ്രകാരം അന്നിശമനസേനയും റവന്യു ഉദ്യോഗസ്ഥരും തീയണക്കാൻ അടിയന്തര നടപടി സ്വീകരിച്ചു . തീപിടുത്തത്തെ കുറിച്ച് അന്വേഷിക്കാൻ പൊലീസിനും കലക്ടർ നിർദ്ദേശം നൽകി.അടിയന്തര നടപടി സ്വീകരിക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർക്കും കലക്ടർ നിർദ്ദേശം നൽകി.ഇന്ന് രാവിലെ 9 മണിക്ക് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ അടിയന്തര യോഗം ജില്ലാകലക്ടർ
കെ. ഇമ്പശേഖർ വിളിച്ചു ചേർത്തിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് കൺട്രോൾ റൂം നമ്പർ 04994257700.
0 Comments