കാഞ്ഞങ്ങാട് : യുവാവിൻ്റെ മരണത്തിനിടയാക്കിയ
ടാങ്കർ ലോറി മോട്ടോർ ബൈക്കിൽ ഇടിച്ചത് മറികടക്കാനുള്ള ശ്രമത്തിനിടെ. കുശാൽനഗർ പോളിടെക്നിക്കിന് സമീപം താമസിക്കുന്ന ജലീൽ 45 ഇന്നലെ രാത്രി അപകടത്തിൽ മരിച്ചത് ജീവിതമാർഗം കെട്ടിപ്പടുക്കാനുള്ള ഓട്ടത്തിനിടെ. പയ്യന്നൂരിൽ തട്ടുകടയോ ചെറിയ ചായ പീടിക യോ തുടങ്ങാൻ കഴിയുമോ എന്നറിയുന്നതിനും വാടക മുറി അന്വേഷിക്കാനുമായിരുന്നു സുഹൃത്ത് ഹോസ്ദുർഗ് സദ്ദാം മുക്കിലെ സി.എച്ച്. റഷീദിനൊപ്പം പോയത്. ഇന്നലെ രാവിലെ പാലക്കുന്നിൽ പോയി ഇവിടെ കട മുറി ലഭിക്കാത്തതിനാലാണ് പയ്യന്നൂരിലേക്ക് പോയത്. തിരിച്ച് ബൈക്കിൽ കാഞ്ഞങ്ങാട്ടേക്ക് മടങ്ങവെ വെള്ളൂർ കൊട്ടണച്ചേരി ക്ഷേത്രത്തിനടുത്തു വെച്ചാണ് അപകടം. റഷീദ് ബൈക്കിൻ്റെ പിന്നിലുണ്ടായിരുന്നു.
ദേശീയപാതയിൽ റോഡ് പണി നടക്കുന്നതിനാൽ വേഗത കുറച്ചായിരുന്നു ജലീൽ ബൈക്ക് ഓടിച്ചിരുന്നത്. വെള്ളൂരിലെ വീതി കുറഞ്ഞ ഭാഗത്തെത്തിയപ്പോൾ കാഞ്ഞങ്ങാട് ഭാഗത്തേക്ക് വരികയായിരുന്ന ടാങ്കർ ഇടിക്കുകയായിരുന്നു. ബൈക്കിനെ മറികടക്കുന്നതിനിടെയാണ് ടാങ്കർ ഇടിച്ചത്. യുവാവ്സഞ്ചരിച്ച ബൈക്കിൽ നിന്നും ജലീലും റഷീദും രണ്ട് ഭാഗത്തേക്കായി തെറിച്ചു വീണു. ജലീലിൻ്റെ തലയുടെ ഒരു ഭാഗം ടാങ്കറിനടിയിൽ പെടുകയായിരുന്നു. ജോലി അന്വേഷിച്ച് ഗൾഫിൽ പോയിരുന്ന
ജലീൽ കഴിഞ്ഞ ആഴ്ചയാണ് നാട്ടിൽ തിരിച്ചെത്തിയത്. ഗൾഫിൽ പണിശരിയാകാത്തതിനാൽ നാട്ടിൽ തന്നെ എന്തെങ്കിലും പരിപാടി തുടങ്ങാമെന്ന് ജലീലും സുഹൃത്ത് റഷീദും തീരുമാനിക്കുകയായിരുന്നു. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ഉച്ചയോടെ വീട്ടിലെത്തിക്കും. ടാങ്കർ ലോറികസ്റ്റഡിയിലെടുത്ത പയ്യന്നൂർ പൊലീസ് ഡ്രൈവർക്കെതിരെ കേസെടുത്തു.
പടം : ജലീൽ.
0 Comments