Ticker

6/recent/ticker-posts

കാഞ്ഞങ്ങാട്ടും മടിക്കൈയിലും ഉൾപ്പെടെ കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റുമാരെ കൂട്ടത്തോടെ നീക്കി

കാഞ്ഞങ്ങാട് :കാസര്‍കോട് ജില്ലയിലെ മണ്ഡലം പ്രസിഡന്റുമാര്‍ക്കെതിരെ കെ.പി.സി.സിയുടെ കൂട്ട  അച്ചടക്ക നടപടി.
മണ്ഡലം പ്രസിഡന്റുമാരായ കെ.പി. ബാലകൃഷ്ണന്‍(കാഞ്ഞങ്ങാട്),രവി പൂജാരി(കുമ്പള),ബാബു ബന്ദിയോട്(മംഗല്‍പാടി),മോഹന്‍ റൈ(പൈവെളിഗെ), എ.മൊയ്തീൻ കുഞ്ഞ്(മടിക്കൈ) എന്നിവരെ തൽസ്ഥാനത്ത് നിന്ന് നീക്കി.
കെപിസിസിയുടെ പ്രവര്‍ത്തന ഫണ്ട് പിരിവില്‍ വിഴ്ചവരുത്തിയതിനാണ് നടപടി.
 ജില്ലയില്‍ കെ.പി.സി.സിയുടെ പ്രവര്‍ത്തന ഫണ്ട് പിരിവില്‍ വിഴ്ചവരുത്തിയ മണ്ഡലം പ്രസിഡന്റുമാരെ തല്‍സ്ഥാനത്ത് നിന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ എം.പി നീക്കം ചെയ്തതായി കെ.പി.സി.സി ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍ ആണ് അറിയിച്ചത്.


Reactions

Post a Comment

0 Comments