കാസർകോട്:കാസർകോട്ട് കാർ തടഞ്ഞ് നടത്തിയ ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്ക്. അടുക്കത്ത് വയലിലാണ് സംഭവം. പിക്കപ്പ് വാനിലെത്തിയ അഞ്ചംഗ സംഘമാണ് ആക്രമണം നടത്തിയത്. വിദ്യാനഗർ ബെദിര സ്വദേശികളും സുഹൃത്തുക്കളുമായ രാഘേഷ് 20,അസീദ് 20,മുവാദ് 20 എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. ഇവർ സഞ്ചരിച്ച കാറിൻ്റെ ഗ്ലാസും ബ്രേക്ക് ലൈറ്റും കല്ലുകൊണ്ട് കുത്തി പൊട്ടിച്ചു. 35000 രൂപയുടെ നഷ്ടമുണ്ട്. പ്രതികൾ സഞ്ചരിച്ച പിക്കപ്പിനെ കാർ മറികടന്നതിനാണ് ആക്രമണമെന്ന് പറയുന്നു. കാസർകോട് പൊലീസ് അഞ്ച് പേർക്കെതിരെ കേസെടുത്തു.
0 Comments