കാസർകോട്: പടക്കനിർമ്മാണ ശാലയിൽ നിന്നും10 കിലോ പടക്കം പിടിച്ചു. കിദൂർ ആർത്തിലയിലെ പടക്കനിർമ്മാണ ശാലയിൽ അനധികൃതമായി സൂക്ഷിച്ച എക്സ്പ്ലോസിവ് ഇനത്തിൽ പെട്ട പടക്കങ്ങളാണ് ഇന്ന് കുമ്പള പൊലീസ് പിടികൂടിയത്. ലൈസൻസിൽ അനുവദിച്ചതിലും കൂടുതൽ പടക്കങ്ങൾ സൂക്ഷിച്ചതിന് ഉടമക്കെതിരെ പൊലീസ് കേസെടുത്തു. പടക്കം കസ്റ്റഡിയിലെടുത്തു.
0 Comments