കുണ്ടംകുഴി:ബന്ധു വീട്ടിലേക്ക് പോകുന്നു ബന്ന് പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിയ 23 കാരിയെ കാണാതായതായി പരാതി.കുണ്ടംകുഴിയിലെ യുവതിയെയാണ് കാണാതായത്. ഈമാസം ഒന്നിന് വൈകുന്നേരം ആറിന് വീട്ടിൽ നിന്നും ഇറങ്ങിയതായിരുന്നു. ചേറ്റു കുണ്ടിലുള്ള വല്യമ്മയുടെ വീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് പുറപ്പെട്ടത്.ചേറ്റുകുണ്ടിലെത്താതിരിക്കുകയും വീട്ടിൽ തിരിച്ചെത്താത്തതിനെയും തുടർന്നാണ് ബന്ധുക്കൾ ബേഡകം പൊലീസിൽ പരാതി നൽകിയത്. പൊലീസ് കേസെടുത്തു.
ഭീമനടി കാക്കടവിൽ നിന്നും ഭർതൃമതിയായ 20 കാരിയെ കാണാതായി. ഭർത്താവിൻ്റെ വീട്ടിൽ താമസിച്ച് വരവെ ഇന്നലെ ഉച്ച മുതലാണ് കാണാതായത്. ഭർത്താവ് നൽകിയ പരാതിയിൽ ചിറ്റാരിക്കാൽ പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു.
0 Comments